ക്യാമ്പസിലെ കൂട്ടമാനഭംഗം: 6 പേര്‍ പിടിയില്‍
ബാഗ്ലൂര്‍: ബാംഗ്ലൂരില്‍ നിയമവിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. ബാംഗളൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ വിദ്യാര്‍ഥിനിയും നേപ്പാള്‍ സ്വദേശിനിയുമായ 21 കാരി ബലാത്സംഗത്തിനിരയായ സംഭവത്തിലാണ് അറസ്റ്റ്.
ബാംഗ്ലൂരിലെ ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആണ്‍സുഹൃത്തിനൊപ്പം ക്യാമ്പസില്‍ നടക്കുമ്പോഴായിരുന്നു സംഭവമെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എട്ടോളം വരുന്ന സംഘം ഇവരെ ഒറ്റപ്പെട്ട ഉള്‍പ്രദേശത്തേക്ക് ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
ആണ്‍സുഹൃത്തിനോട് പണം ആവശ്യപ്പെട്ട സംഘം പണമെടുക്കാന്‍ വേണ്ടി ഇയാളെ പറഞ്ഞയച്ച ശേഷം പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. കാറിനടുത്തേക്ക് പണമെടുക്കാന്‍ പോയ ഇയാള്‍ പോലീസിനെ വിവരമറിയിച്ചെങ്കിലും പോലീസ് പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ കണ്‌ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ലൈംഗീകമായി പീഡിപ്പിച്ച ശേഷം രാത്രിയില്‍ സംഘം പെണ്‍കുട്ടിയെ ഹോസ്റ്റലിന് സമീപം വാഹനത്തില്‍ കൊണ്ടുവിടുകയായിരുന്നു.












Click it and Unblock the Notifications