കര്‍ണാടകയിലും രാജസ്ഥാനിലും ബിജെപി പിളരും

മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നേതൃത്വത്തിലും, രാജസ്ഥാനില്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധരരാജ സിന്ധ്യയുടെ നേതൃത്വത്തിലും പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുകയാണ്.
ഈയിടെ നടന്ന ബിജെപിയുടെ ദേശീയ കൗണ്‍സിലില്‍ നിന്നും ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും ഇരു നേതാക്കളും വിട്ടു നിന്നത് ഊഹാപോഹങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു.
ഈയിടെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് ധനഞ്‌ജയ് കുമാര്‍ കര്‍ണാടകയില്‍ ഉടന്‍ പുതിയ പാര്‍ട്ടി ഉണ്ടാകും എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ 'കര്‍ണാടക ജനത പാര്‍ട്ടി' എന്ന പേരില്‍ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കും എന്നാണ് ധനഞ്‌ജയ് കുമാര്‍ അറിയിച്ചത്. യെഡിയൂരപ്പയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ധനഞ്‌ജയ്.
സംസ്ഥാനത്തെ ബിജെപിയുടെ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തന്റെ അഭിപ്രായം പാര്‍ട്ടി പരിഗണിക്കുന്നില്ല എന്നതാണ് വസുന്ധരരാജ വിന്ധ്യയുടെ പരാതി. ബിജെപി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ തന്റെ അഭിപ്രായം കണക്കിലെടുത്തില്ല എന്നൊരു പരാതി സിന്ധ്യയ്‌ക്കുണ്ട്.












Click it and Unblock the Notifications