കെജ്രിവാളിന് ഹസാരെയുടെ ഉപദേശം

തുടര്‍ച്ചയായി വ്യത്യസ്‌ത രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെ ഒന്നിനു പിന്നാലെ ഒന്നായി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച കെജ്രിവാളിന്റെ രീതിയെയാണ് അണ്ണ ഹസാരെ വിമര്‍ശിച്ചത്.
ഒരു പ്രശ്‌നം ഏറ്റെടുത്താല്‍ അത് പൂര്‍ണ്ണമായും അവസാനിപ്പിച്ചതിനു ശേഷം മാത്രം മറ്റൊരു പ്രശ്‌നം ഏറ്റെടുത്താല്‍ മതി എന്നും അല്ലാതെ ആഴ്‌ച തോറും ഓരോ പ്രശ്‌നം ഏറ്റെടുക്കണ്ട എന്നും ആണ് ഹസാരെ അഭിപ്രായപ്പെട്ടിരിക്കുന്നത്.
കെജ്രിവാളിന്റെ സമര മാര്‍ഗത്തോട് എതിര്‍പ്പുണ്ടെങ്കിലും തങ്ങള്‍ ഇരുവരും ഒരേ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് എന്നും അണ്ണാ ഹസാരെ അഭിപ്രായപ്പെട്ടു.
സോണിയ ഗാന്ധിയുടെ മരുമകനും, പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്രയക്കും, കേന്ദ്ര നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനും നേരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് തൊട്ടു പിന്നാലെ ബിജെപി അധ്യക്ഷന്‍ നിധിന്‍ ഗഡ്‌കരിയ്‌ക്ക് നേരെയും ശക്തമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു.
ഈ സഹചര്യത്തിലാണ് അണ്ണാ ഹസാരെ കെജ്രിവാളിന് ഒരു സമയത്ത് ഒരു പ്രശ്‌നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉപദേശം നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications