കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിങ്ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കി

  • By Nisha Bose
Google Oneindia Malayalam News

 kingfisher
ദില്ലി: സ്വകാര്യ വിമാന കമ്പനിയായ കിങ്്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് വ്യോമയാന വകുപ്പ് (ഡിജിസിഎ) റദ്ദാക്കി. ഡിജിസിഎ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. വെള്ളിയാഴ്ച നോട്ടീസിന്‍മേല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വിശദീകരണം നല്‍കിയെങ്കിലും ഇത് തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ ഡി.ജി.സി.എ കമ്പനിയോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനായി കൂടുതല്‍ സമയം നല്‍കണമെന്നായിരുന്നു കിങ്ഫിഷറിന്റെ നിലപാട്.

ഏഴായിരം കോടി രൂപയോളം കടബാധ്യതയുള്ള കിങ്ഫിഷര്‍ കഴിഞ്ഞ ഏഴുമാസമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ഇതെ തുടര്‍ന്ന് ജീവനക്കാര്‍ സമരത്തിലായിരുന്നു. സെപ്തംബര്‍ 30 മുതല്‍ ഇരുന്നൂറ്റമ്പതോളം എഞ്ചിനിയര്‍മാര്‍ ആരംഭിച്ച പണിമുടക്കില്‍ പിന്നീട് പൈലറ്റുമാരും അണിചേരുകയായിരുന്നു. സമരക്കാരുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.

ജീവനക്കാരുടെ സമരം മൂലം വിമാനക്കമ്പനിയുടെ മിക്ക സര്‍വീസുകളും റദ്ദാക്കിയിരുന്നു. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയതായി ഡിജിസിഎ വിലയിരുത്തി. ഇതിനിടെ നവംബര്‍ ആറു മുതല്‍ സര്‍വീസുകള്‍ പുനരാരംഭിയ്ക്കുമെന്ന് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഞ്ചു സര്‍വീസുകളെങ്കിലും നടത്തിയില്ലെങ്കില്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് വ്യോമയാനമന്ത്രി അജിത് സിങ് കമ്പനിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
The country's aviation regulator has suspended the flying licence of Kingfisher Airlines for "failing" to frame a viable plan on how it continue its operations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X