Get Updates
Get notified of breaking news, exclusive insights, and must-see stories!

സബ്‌സിഡികള്‍ ഇനി പണമായി

ദില്ലി: പാചകവാതകത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ജൂലൈമുതല്‍ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലൂടെ നല്‍കാന്‍ നീക്കം.
ആദ്യഘട്ടത്തില്‍ ജനുവരി ഒന്നുമുതല്‍ രാജ്യത്തെ 50 ജില്ലകളില്‍ പദ്ധതി നടപ്പാക്കും. ആധാര്‍ കാര്‍ഡ് വഴിയാണ് സബ്‌സിഡി പണമായി നേരിട്ട് കൈമാറുക. ഇത് നടപ്പാകുന്നതോടെ ഉപയോക്താവ് ഗ്യാസ് ഏജന്‍സിയിലും അക്കൗണ്ടുള്ള ബാങ്കിലും ആധാര്‍ നമ്പര്‍ നല്‍കണം.

തുടര്‍ന്ന് സിലിന്‍ഡറിന് അനുവദിച്ച സബ്‌സിഡി തുക നേരിട്ട് അക്കൗണ്ടിലെത്തും. വിപണി വിലയ്ക്ക് സിലിന്‍ഡറുകള്‍ ഏജന്‍സിയില്‍നിന്ന് വാങ്ങണം. പ്രതിവര്‍ഷം ഒരു കുടുംബത്തിന് ആറ് സിലിന്‍ഡറിനുള്ള സബ്‌സിഡി തുക മാത്രമേ അക്കൗണ്ടിലേക്ക് വരൂ.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് സബ്‌സിഡി പണമായി നേരിട്ട് കൈമാറാനുള്ള നടപടി ത്വരിതപ്പെടുത്താന്‍ തീരുമാനമെടുത്തത്. എണ്ണക്കമ്പനി പ്രതിനിധികള്‍, ധനപെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥര്‍, തിരിച്ചറിയല്‍ കാര്‍ഡ് (യുഐഡി) അതോറിറ്റി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇപ്പോഴത്തെ വില നിലവാരമനുസരിച്ച് ഒരു സിലിന്‍ഡറിന് 900 രൂപയ്ക്ക് മേലെയാണ് വിപണി വില. സബ്‌സിഡി തുക 450 രൂപ. വര്‍ഷത്തില്‍ ആറുതവണയായി ഈ തുകയാണ് അക്കൗണ്ടിലേക്ക് വരിക. നിലവില്‍ ആധാര്‍ കാര്‍ഡ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന എല്ലാ ജില്ലകളിലും ഏപ്രില്‍ ഒന്നിന് 'സബ്‌സിഡി നേരിട്ട് പണമായി നല്‍കല്‍' പദ്ധതി നടപ്പാക്കും.

അടുത്ത ജൂലൈ ഒന്നുമുതല്‍ രാജ്യവ്യാപകമാക്കും. മൈസൂരുവില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ജൂലൈയോടെ പദ്ധതി രാജ്യവ്യാപകമാക്കുകയെന്ന ലക്ഷ്യം എത്രത്തോളം നടപ്പാവുമെന്ന് കണ്ടുതന്നെ അറിയണം. 21 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശ്‌പോലുള്ള സംസ്ഥാനങ്ങളില്‍ ഇനിയും ആധാര്‍കാര്‍ഡ് പദ്ധതി ആരംഭിച്ചിട്ടു പോലുമില്ല. നടപ്പാക്കി സംസ്ഥാനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും ആധാര്‍ നമ്പര്‍ ലഭിച്ചിട്ടുമില്ല. ഇതിനൊക്കെ പുറമെ 58 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രം ബാങ്ക് അക്കൗണ്ടുള്ള ഒരു രാജ്യത്ത് പദ്ധതി എത്രമാത്രം പ്രായോഗികമാകുമെന്ന ആശങ്കയുമുണ്ട്. ബാങ്ക് അക്കൗണ്ടിലെത്തുന്ന തുക പാചകവാതകം വാങ്ങുന്നതിന് തന്നെയാണോ ഉപയോഗിക്കുന്നതെന്നും ഉറപ്പാക്കാനാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+