കരിപ്പൂരില്‍ ഇറക്കേണ്ട 3 വിമാനങ്ങള്‍ കൊച്ചിയില്‍

വിവിധ വിമാനങ്ങളിലായി യാത്രക്കാരെ കരിപ്പൂരില്‍ എത്തിക്കും എന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ നിന്നും ഉള്ള ഈ മൂന്ന് വിമാനങ്ങളിലുമായി 220 യാത്രക്കാരാണുള്ളത്.
കോഴിക്കോട് വിമാനത്താവളത്തില്‍ യാത്ര അവസാനിപ്പിക്കേണ്ട വിമാനം കൊച്ചില്‍ യാത്ര അവസാനിപ്പിച്ചതില്‍ യാത്രക്കാര്‍ റണ്‍വെയില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്.
മോശം കാലാവസ്ഥയെ തുടര്‍ന്നാണ് മൂന്ന് വിമാനങ്ങളും എയര്‍ ഇന്ത്യ കരിപ്പൂരില്‍ ഇറക്കുന്നതിന് പകരം കൊച്ചിയില്‍ ഇറക്കിയിരിക്കുന്നത്.
വെള്ളിയാഴ്‌ചയും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കൊച്ചിയില്‍ ഇറങ്ങേണ്ട അബുദബി - കൊച്ചി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കുകയായിരുന്നു. തുടര്‍ന്ന് പൈലറ്റും യാത്രക്കാരും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ നായകീയ രംഗങ്ങളില്‍ ആണ് കലാശിച്ചത്.












Click it and Unblock the Notifications