ശ്രീധരനെ പുകച്ചുപുറത്താക്കാന്‍ ഗൂഢനീക്കം

എം.ഡി സ്ഥാനം ഒഴിഞ്ഞ ശേഷമായിരുന്നു ടോം ജോസ് ഈ കത്ത് അയച്ചതെന്നും ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാജീവ് പറഞ്ഞു.പദ്ധതിയില്‍ നിന്നും അട്ടിമറിയിലൂടെ ശ്രീധരനെ ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇതോടെ പുറത്തുവന്നതെന്നും രാജീവ് ആരോപിച്ചു.
ശ്രീധരന്റെ കഴിവില്‍ സംശയമുണ്ടെന്ന് കാട്ടിയാണ് ഡിഎംആര്‍സി ചെയര്‍മാന്‍ സുധീര്‍ കൃഷ്ണക്ക് കഴിഞ്ഞ മാസം 26 ന് കത്തെഴുതിയത്. ശ്രീധരന്റെ അധികാരങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കണം. കേരള സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും ഏറ്റെടുത്ത പദ്ധതികള്‍ക്ക് ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരമുണ്ടോയെന്നും കത്തില്‍ ആരാഞ്ഞു. ഇക്കാര്യങ്ങളില്‍ വ്യക്തത നല്‍കുന്നത് കൊച്ചി മെട്രോയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സഹായകമാവുമെന്നും ടോം ജോസ് സൂചിപ്പിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ ഇ ശ്രീധരന്റെ കഴിവില്‍ സംശയം ഉന്നയിച്ചു കൊണ്ടുള്ള കത്ത് ശ്രീധരനെ ഒഴിവാക്കുന്നതില്‍ മുഖ്യഘടകമായെന്നും രാജീവ് പറഞ്ഞു. കേരളത്തില്‍ ചെറിയ പാലങ്ങള്‍ പോലും നിര്‍മ്മിക്കാന്‍ വരുന്ന അദ്ദേഹത്തെ കൊച്ചി മെട്രോയെ ഏല്‍പ്പിക്കാന്‍ കഴിയുമോ എന്ന് കത്തില്‍ ചോദിച്ചിട്ടുണ്ട്. കൊച്ചി മെട്രോ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ രണ്ടു തവണ മന്ത്രിസഭയെടുത്ത തീരുമാനം പോലും രേഖാമൂലം ഡിഎംആര്‍സിയെ ടോം ജോസ് അറിയിച്ചിട്ടില്ല. ഇതെല്ലാം ഗൂഡാലോചനയുടെ തെളിവാണെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications