ഡിഎംആര്‍സിക്ക് കൊച്ചി മേയറുടെ കത്ത്

കൊച്ചി മെട്രോ റയില്‍ നിര്‍മ്മാണ പദ്ധതി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി ഡയരക്ടര്‍ അടിയന്തിര തീരുമാനം കൈകൊള്ളണം എന്നാണ് കത്തില്‍ മേയര്‍ ആവശ്യപ്പെടുന്നത്.
കൊച്ചി നിവാസികളും, കേരളത്തിലുള്ള എല്ലാവരും എത്രയും പെട്ടെന്ന് കൊച്ചി മെട്രോ റയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എന്നും, നിര്‍മ്മാണ ചുമതല ഡിഎംആര്‍സി തന്നെ ഏറ്റെടുക്കണം എന്നാണ് ജനങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നത് എന്നും മേയറുടെ കത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കൊച്ചി മെട്രോ ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് മേയര്‍ ഡിഎംആര്‍സിക്ക് കത്തയച്ചിരിക്കുന്നത്.
ഇതിനിടയില്‍ കൊച്ചി മെട്രോ റയില്‍ നിര്‍മ്മാണ പദ്ധതിയില്‍ നിന്നും ഇ ശ്രീധരനെ ഒഴിവാക്കാന്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്ന് ഒത്തു കളിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു.












Click it and Unblock the Notifications