കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരക്കേസ്: മുരളിയ്ക്ക് പിന്തുണയുമായി പത്മജയും

  • By Nisha Bose
Google Oneindia Malayalam News

Padmaja Venugopal
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച പുതിയ വിവാദത്തില്‍ കെ മുരളീധരന് പിന്തുണയുമായി പത്മജ വേണുഗോപാല്‍. സര്‍ക്കാരില്‍ നിന്ന് നീതി ലഭ്യമായില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്ന് പത്മജ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിഷയത്തില്‍ എകെ ആന്റണി തെറ്റുകാരനല്ല. തുടരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവത്തതില്‍ ദുഖമുണ്ട്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ ഇനിയും നടപടിയൊന്നുമെടുത്തിട്ടില്ല. ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തുടര്‍ നടപടികള്‍ ഉണ്ടായില്ല.

എന്നാല്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ കുറ്റപ്പെടുത്താന്‍ പത്മജ തയ്യാറായില്ല. ചാരക്കേസിന്റെ കാലയളവില്‍ ചെന്നിത്തല കരുണാകരനൊപ്പമായിരുന്നു. ഇപ്പോഴും കെപിസിസി പ്രസിഡന്റ് കരുണാകരന്റെ കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും പത്മജ പ്രതീക്ഷ പ്രകടിപ്പിച്ചു.

കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനും പങ്കുണ്ടെന്നായിരുന്നു മുരളിയുടെ ആരോപണം. കരുണാകരനെ ചാരക്കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണ്. നരസിംഹ റാവു വിശ്വസിക്കാന്‍ കൊള്ളാത്തവനാണ് എന്ന് തന്നോട് അച്ഛന്‍ പലതവണ പറഞ്ഞിട്ടുണ്ട്. പിതാവിന് വേണ്ടിയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്നായിരുന്നു മുരളി അറിയിച്ചത്. വിഷയത്തില്‍ മൗനം പാലിയ്ക്കുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും മുരളി കുറ്റപ്പെടുത്തിയിരുന്നു.

English summary
Padmaja Venugopal offers her support to K Muraleedharan who made a controversial statement against former Prime Minister P V Narasimha Rao
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X