Get Updates
Get notified of breaking news, exclusive insights, and must-see stories!

വീറോടെ വിഎസ് 89ല്‍

V S Achuthanandan
തിരുവനന്തപുരം: കേരളത്തിന്റെ പ്രതിപക്ഷനേതാവ് എണ്‍പത്തൊമ്പതിന്റെ നിറവില്‍. എന്നാല്‍ പ്രായം കൂടിയെന്ന ആശങ്കയൊന്നും വിഎസ് അച്യുതാനന്ദനെ അലട്ടുന്നില്ല. സഖാവ് ഇപ്പോഴും ഹാപ്പിയാണ്. പതിവു പോലെ ഇത്തവണയും പിറന്നാളിന് ആഘോഷങ്ങളൊന്നുമില്ല. കന്റോണ്‍മെന്റ് ഹൗസില്‍ തന്നെയാവും പിറന്നാള്‍ ദിനം ചെലവിടുക. എന്നാല്‍ കുടുംബത്തോടൊപ്പമാവും ഇന്ന് ഉച്ചയൂണ്.

തൊണ്ണൂറിലേയ്ക്ക് കാല്‍വയ്ക്കുമ്പോഴും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും മുതിര്‍ന്ന സിപിഎം നേതാവിനെ അലട്ടുന്നില്ല. ഇത് തന്റെ ചിട്ടയായ ദിനചര്യയുടെ ഗുണമാണെന്നാണ് വിഎസ് പറയുന്നത്. രാവിലെ അഞ്ചു മണിയ്ക്ക് ഉണരുന്ന വിഎസ് യോഗയും നടത്തവും മുടക്കാറില്ല. ചായയും കാപ്പിയും വര്‍ജ്യം. ഇരുപത് വര്‍ഷമായി സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂ. എന്നാല്‍ പച്ചക്കറിയാണെങ്കിലും ഇപ്പോള്‍ പേടിയ്ക്കണമെന്നാണ് പ്രതിപക്ഷനേതാവിന്റെ അഭിപ്രായം. മരുന്നടിച്ച പച്ചക്കറി വാങ്ങിക്കഴിച്ചാല്‍ കുഴപ്പമാവും.

1923ല്‍ ജനിച്ച വിഎസിന് പിന്നിട്ട കാലമോര്‍ക്കുമ്പോള്‍ സന്തോഷം മാത്രം. ഒന്നുമാകാന്‍ വിചാരിച്ചില്ലെങ്കിലും ഇത്രയെങ്കിലും ആവാന്‍ സാധിച്ചതിലുള്ള സംതൃപ്തി മാത്രം. തലനരയ്ക്കുവതല്ലെന്റെ വൃദ്ധത്വംതലനരയ്ക്കുവതല്ലെന്‍ വൃദ്ധത്വം/ തലനരയ്ക്കാത്തതല്ലെന്‍ യുവത്വവും എന്ന് പ്രഖ്യാപിച്ചു കൊണ്ട് വിഎസ്‌ ഇനിയും ജനങ്ങള്‍ക്കൊപ്പമുണ്ടാവും, അവരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് അവരിലൊരാളായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+