ശ്രീധരനെ ഒഴിവാക്കാന്‍ ഒത്തുകളി: വിഎസ്

ഇ ശ്രീധരനെ കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണച്ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുവെന്ന റിപ്പോര്‍ട്ട് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു വിഎസിന്റെ പ്രതികരണം. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും ഡി.എം.ആര്‍.സിയും തമ്മിലുള്ള പരസ്പര ധാരണ പ്രകാരമാണ് ശ്രീധരനെ പുറത്താക്കാന്‍ നീക്കം നടത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
എയര്‍ ഇന്ത്യ വിമാനത്തില്‍ വെള്ളിയാഴ്ചയുണ്ടായ പ്രശ്‌നവുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. പ്രവാസി മലയാളികളോട് എയര്‍ഇന്ത്യ കാണിക്കുന്ന ക്രൂരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. പത്ത് മണിക്കൂറോളം വെള്ളം പോലും കൊടുക്കാതെ യാത്രക്കാരെ പീഡിപ്പിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരോട് ശത്രുക്കളോടെന്ന പോലെയാണ് പെരുമാറിയത്.
കേരളത്തില്‍ നിന്ന് ആറ് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും പ്രവാസി മലയാളികള്‍ ഇത്തരം പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നുവെന്നത് ലജ്ജാകരമാണെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications