മലാലയുടെ ആരോഗ്യനിലയില്‍ പുരോഗതി
ലണ്ടന്‍: താലിബാന് തീവ്രവാദികളുടെ വെടിയേറ്റ് ബ്രിട്ടനില്‍ ചികിത്സയില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫിന്റെ ആരോഗ്യനിലയില്‍ പുരോഗതി. മലാലയ്ക്ക് പരസഹായത്തോടെ എഴുന്നേറ്റു നില്‍ക്കാനും മുറിയില്‍ നടക്കാനും കഴിയുന്നുണ്ടെന്ന് ലണ്ടനിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രി ജീവനക്കാരുമായി പെണ്‍കുട്ടി സംസാരിക്കുന്നുണ്ട്. ഇടയ്്ക്ക് എഴുതാനും മലാല താത്പര്യം കാണിക്കുന്നു.
വെടിയേറ്റ ഭാഗത്തുള്ള അണുബാധയാണ് ഡോക്ടര്‍മാരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മലാലയുടെ നില മെച്ചപ്പെടുമെന്ന് തന്നെയാണ് ഇവര്‍ അറിയിക്കുന്നത്.
സ്വാത് താഴ്വരയിലെ താലിബാന് തീവ്രവാദികളുടെ കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ചും ഇവര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെക്കുറിച്ചും മലാല ഡയറി എഴുതിയിരുന്നു. ഇത് 2009ല്‍ ബി.ബി.സി. പ്രസിദ്ധീകരിച്ചതോടെയാണ് പെണ്‍കുട്ടി അന്താരാഷ്ട്ര ശ്രദ്ധനേടിയത്. പത്തുദിവസംമുമ്പ് സ്കൂള്‍ വിട്ടുവരും വഴിയാണ് മലാലയ്ക്കും രണ്ട് കൂട്ടുകാരികള്‍ക്കും നേരേ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മലാലയ്ക്ക് പുറമേ ഒപ്പമുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കും വെടിയേറ്റിരുന്നു.
തുടര്‍ന്ന് റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലാലയെ വിദഗ്ധ ചികിത്സയ്ക്കായാണ് ബ്രിട്ടനിലേയ്ക്ക് മാറ്റിയത്. പെഷര്‍വാറിലെ ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ മലാലയുടെ തലച്ചോറില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തെടുത്തിരുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications