കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാലയുടെ ആരോഗ്യനിലയില്‍ പുരോഗതി

  • By Nisha Bose
Google Oneindia Malayalam News

ലണ്ടന്‍: താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് ബ്രിട്ടനില്‍ ചികിത്സയില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫിന്റെ ആരോഗ്യനിലയില്‍ പുരോഗതി. മലാലയ്ക്ക് പരസഹായത്തോടെ എഴുന്നേറ്റു നില്‍ക്കാനും മുറിയില്‍ നടക്കാനും കഴിയുന്നുണ്ടെന്ന് ലണ്ടനിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രി ജീവനക്കാരുമായി പെണ്‍കുട്ടി സംസാരിക്കുന്നുണ്ട്. ഇടയ്്ക്ക് എഴുതാനും മലാല താത്പര്യം കാണിക്കുന്നു.

വെടിയേറ്റ ഭാഗത്തുള്ള അണുബാധയാണ് ഡോക്ടര്‍മാരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മലാലയുടെ നില മെച്ചപ്പെടുമെന്ന് തന്നെയാണ് ഇവര്‍ അറിയിക്കുന്നത്.

സ്വാത് താഴ്‌വരയിലെ താലിബാന്‍ തീവ്രവാദികളുടെ കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ചും ഇവര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെക്കുറിച്ചും മലാല ഡയറി എഴുതിയിരുന്നു. ഇത് 2009ല്‍ ബി.ബി.സി. പ്രസിദ്ധീകരിച്ചതോടെയാണ് പെണ്‍കുട്ടി അന്താരാഷ്ട്ര ശ്രദ്ധനേടിയത്. പത്തുദിവസംമുമ്പ് സ്‌കൂള്‍ വിട്ടുവരും വഴിയാണ് മലാലയ്ക്കും രണ്ട് കൂട്ടുകാരികള്‍ക്കും നേരേ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മലാലയ്ക്ക് പുറമേ ഒപ്പമുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കും വെടിയേറ്റിരുന്നു.

തുടര്‍ന്ന് റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലാലയെ വിദഗ്ധ ചികിത്സയ്ക്കായാണ് ബ്രിട്ടനിലേയ്ക്ക് മാറ്റിയത്. പെഷര്‍വാറിലെ ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ മലാലയുടെ തലച്ചോറില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തെടുത്തിരുന്നു.

English summary

 Pakistani schoolgirl Malala Yousafzai has stood up with help for the first time since she was shot in the head by the Taliban but remains seriously ill, doctors treating her at a British hospital said Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X