യാഷ് ചോപ്ര അന്തരിച്ചു

1932 സെപ്തംബര്‍ 27ന് ലാഹോറിലാണ് ചോപ്ര ജനിച്ചത്. ഐഎസ് ജോഹറിന്റെയും സഹോദരന്‍ ബിആര്‍ ചോപ്രയുടെയും സഹസംവിധായകനായിട്ടാണ് ഹിന്ദിസിനിമയിലെത്തിയത്. ഭാര്യ: പമേല. മക്കള്‍: ആദിത്യ, ഉദയ്.
എക് ഹി രാസ്ത, നയാ ദൗര്‍, സാധന എന്നീ സിനിമകളില്‍ സഹസംവിധായകനായിരുന്നു. ദൂല്‍ കാ ഫൂല്‍, ധര്‍മപുത്ര, വഖ്ത്, ആത്മി ഓര്‍ ഇന്‍സാന്‍, ദാഗ്, ദീവാര്‍, കഭി കഭി, ത്രിശൂല്‍, കാല പത്തര്‍, വിജയ്, പരമ്പര, ദില്‍ തോ പാഗല്‍ ഹേ, വീര്‍ സാര, ജബ്തക് ഹെ ജാന്‍ എന്നിവയാണ് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍.
ദില്‍വാല ദുല്‍ഹനിയാ ലെ ജായേംഗ, ദില്‍ തോ പാഗല്‍ ഹേ, മുജ്‌സെ ദോസ്തി കരേഗി, ഹം തും, ഏക് ദാ ടൈഗര്‍ എന്നിവയാണ് നിര്‍മ്മിച്ച പ്രധാന പടങ്ങള്‍. ജനപ്രിയ സിനിമകളുടെ സംവിധായകന്‍ എന്ന നിലയില്‍ 1998ലും(ദില്‍ തോ പാഗല്‍ ഹേ) 2005ലും(വീര്‍സാര) ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. പത്തോളം ഫിലിംഫെയര്‍ അവാര്‍ഡുകളാണ് യാഷ് സ്വന്തമാക്കിയത്. പദ്മഭൂഷന്‍ ബഹുമതി നേടിയിട്ടുള്ള ചോപ്രയെ ഫ്രഞ്ച് സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരം നല്‍കി തന്നെ ആദരിച്ചിട്ടുണ്ട്.


Click it and Unblock the Notifications