പ്രധാനമന്ത്രിക്ക് കെജ്രിവാളിന്റെ വെല്ലുവിളി

മന്‍മോഹന്‍ സിങ്ങും സോണിയാ ഗാന്ധിയും പൊതു വേദിയില്‍ സംവാദത്തിന് തയ്യാറവണം എന്നാണ് കെജ്രിവാള്‍ ഇരുവരെയും വെല്ലുവിളിച്ചിരിക്കുന്നത്. കെജ്രിവാളിന്റെ എന്‍ജിഒയെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് നടത്തിയ പ്രസ്‌താവനയെ തുടര്‍ന്നാണ് കെജ്രിവാളിന്റെ പ്രതികരണം.
തന്റെ എന്‍ജിഒയ്‌ക്ക് ലഭിക്കുന്ന വിദേശ ഫണ്ടിനെ കുറിച്ച് കെജ്രിവാള്‍ ഉത്തരം പറയണം എന്നാണ് ദിഗി വിജയ് സിങ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് ട്വിറ്ററിലൂടെയാണ് കെജ്രിവാളിന്റെ പ്രതികരണം.
സോണിയാ ഗാന്ധിയെയോ, മന്‌ഡമോഹന്‍ സിങ്ങിനെയോ, രാഹുല്‍ ഗാന്ധിയെയോ, ആരെ വേണമെങ്കിലും തന്നോട് പരസ്യ സംവാദത്തിന് കൊണ്ടു വരാനാണ് ദിഗ് വിജയ് സിങ്ങിനോട് കെജ്രിവാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അവരുടെ സൗകര്യാനുസൃതം സമയം നിശ്ചയിക്കാം. സംവാദത്തില്‍ പരസ്‌പരം ചോദ്യങ്ങള്‍ ചോദിക്കാം. അതില്‍ വ്യക്തിപരമായതും, പൊതുവായതും ആയ ചോദ്യങ്ങള്‍ ഉയരട്ടെ. ശേഷം ജനങ്ങള്‍ ചോദ്യം ചെയ്യട്ടെ. ഇതിന് ദിഗ് വിജയ് സിങ് തയ്യാറുണ്ടോ. കെജ്രിവാള്‍ ട്വീറ്റ് ചെയ്യുന്നു.












Click it and Unblock the Notifications