ജുവനൈല്‍ ഹോമിലെ 3 കുട്ടികളെ കാണാനില്ല
കോട്ടയം: ജുവനൈല്‍ ഹോമില്‍ നിന്നും 3 കുട്ടികളെ കാണാതായി. തിരുവഞ്ചൂരിരെ ദുര്‍ഗുണ പരിഹാര പാഠശാലയിലെ അധികൃതരാണ് അവിടെ നിന്നും 3 കുട്ടികളെ കാണാതായതായി പരാതി നല്‍കിയിരിക്കുന്നത്.
13 വയസ്സിനും 15 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ആണ് കാണാതായിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുതര്‌ന്ന് അയര്‍കുന്നം പൊലീസ് കുട്ടികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കുട്ടികളെ കാണാതായിട്ട് നാല് ദിവസങ്ങളായി എങ്കിലും ശനിയാഴ്‌ച രാത്രിയോടെ മാത്രമാണ് ജുവനൈല്‍ ഹോം അധികൃതര്‍ പരാതി നല്‍കിയിരിക്കുന്നത്.
ജുവനൈല്‍ ഹോമില്‍ നിന്നും വസ്‌ത്രങ്ങളും മറ്റും എടുത്താണ് കുട്ടികള്‍ പോയിരിക്കുന്നത്. ഇവിടെ നിന്നും കുട്ടികളെ കാണാതാവുന്നത് സ്ഥിരം സഭവമാണ് എന്നാണ് റിപ്പോര്‍ട്ട്.
കുട്ടികളെ കാണാതായാല്‍ 4 മുതല്‍ ഒരാഴ്‌ച് വരെ കാത്തിരിന്നിട്ടും കുട്ടികള്‍ തിരിച്ച് എത്തിയില്ലെങ്കില്‍ മാത്രം പൊലീസിനെ വിവരം അറിയിക്കുക എന്നതാണ് അധികൃതരുടെ സ്ഥിരം രീതി എന്നൊരു ആക്ഷേപവും നിലവിലുണ്ട്.












Click it and Unblock the Notifications