കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപ്തി മിസ് കേരള

Google Oneindia Malayalam News

Miss Kerala
കൊല്ലം: ദീപ്തി സതി കേരളത്തിന്റെ പുതിയ സൗന്ദര്യറാണി . മിസ്‌കേരള മത്സരത്തിലൂടെയാണ് കോഴിക്കോട് സ്വദേശിയായ 22കാരിക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലെ അഴകിന്റെ പട്ടം ലഭിച്ചത്. ആദ്യ മൂന്നു സ്ഥാനത്തെത്തിയ മൂന്നു പേരും മെട്രോ നഗരങ്ങളില്‍ നിന്നുള്ളവരാണ്.

മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ ദീപ്തിയും ഫസ്റ്റ് റണ്ണറപ്പായ സാനിക നമ്പ്യാരും മുംബൈയില്‍ നിന്നുള്ളവരാണ്. ബാംഗ്ലൂരില്‍ നിന്നുള്ള രശ്മി നായരാണ് സെക്കന്റ് റണ്ണറപ്പ്.

സാരി, കാഷ്വല്‍, ഗൗണ്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. മിസ് ഫോട്ടോജനിക് പുരസ്‌കാരവും ദീപ്തിക്കായിരുന്നു. മറ്റു പുരസ്‌കാരങ്ങള്‍ നേടിയവര്‍: ധന്യ ഉണ്ണിക്കൃഷ്ണന്‍(മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍), റോഷ്‌നി ഈപ്പന്‍(മിസ് ബ്യൂട്ടിഫുള്‍ വോയ്‌സ്), മേയ്‌സ ജോണ്‍(മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍) , സാനിയ സ്റ്റാന്‍ലി(മിസ് ബ്യൂട്ടിഫുള്‍ ഐസ്), ഷാരുപി.വര്‍ഗീസ്(മിസ് ബ്യൂട്ടി സ്‌മൈല്‍), ഐശ്വര്യ ജോണി(മിസ് ടാലന്റഡ്) , ദീപ്തി സതി(മിസ് ഫോട്ടോജനിക് ), രശ്മി നായര്‍(മിസ് കണ്‍ജീനിയാലിറ്റി) സാനിക നമ്പ്യാര്‍(മിസ് പെര്‍ഫക്ട്ജന്‍) , മിഥില മോഹന്‍(മിസ് സെന്‍ഷ്വാലിറ്റി) ശ്രുതി റാം(മിസ് വൈവേഷ്യം).

മോഡല്‍ അനുപമ ദയാല്‍, നടന്‍ രാജീവ് പിള്ള, സംവിധായകന്‍ വി.കെ. പ്രകാശ്, സീരിയല്‍ ആര്‍ട്ടിസ്റ്റ് ആശ ശരത്, വി.എസ്. പ്രദീപ്, രാഹൂല്‍ ഈശ്വര്‍, മോഡലും ഫെമിന മിസ് എര്‍ത്തുമായ ഹസ്‌ലിന്‍ കൗര്‍ എന്നിവരാണ് വിധികര്‍ത്താക്കളായെത്തിയത്.

English summary
Deepthi Sathi won Miss Kerala 2012, while Sanika Nambiar was the first runner up and Rashmi Nair the second runner up at a glittering ceremony held at Kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X