തിങ്കളാഴ്ച സിറാജില്‍ സൂചനാപണിമുടക്ക്
കോഴിക്കോട്: അന്യായമായി പിരിച്ചുവിട്ട കെ ബിനീഷ് എന്ന ജീവനക്കാരനെ തിരിച്ചെടുത്ത് മാനേജ്‌മെന്റ് നീതിപാലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിറാജ് ദിനപത്രത്തിലെ ജീവനക്കാര്‍ തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നു.

kuwj-knef യൂനിറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി സിറാജ് ഓഫിസിനു മുന്നില്‍ രാവിലെ കുടുംബാംഗങ്ങളുടെ ഒത്തുചേരലും വൈകുന്നേരം പ്രതിഷേധ പൊതുയോഗവും സംഘടിപ്പിക്കുന്നുണ്ട്.
മാനേജരുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ ചോദ്യം ചെയ്തതിന്റെ പേരിലാണ് കെഎന്‍ഇഎഫ് സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ബിനീഷിനെ പുറത്താക്കിയതെന്ന് ജീവനക്കാര്‍ പറയുന്നു.
മറ്റൊരു ജീവനക്കാരനില്‍ നിന്നും കള്ളപ്പരാതി എഴുതിവാങ്ങിച്ചായിരുന്നു ശിക്ഷാനടപടി. ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളുടെയും തൊഴിലാളി സംഘടനകളുടെ പിന്തുണ സമരത്തിനുണ്ട്. എപി സുന്നികളുടെ മുഖപത്രമാണ് സിറാജ്. മാനേജ്‌മെന്റ് കമ്മിറ്റിയിലെ ചിലരുടെ പിടിവാശിയാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന ആരോപണമുണ്ട്.












Click it and Unblock the Notifications