മുഖ്യമന്ത്രി ഇ ശ്രീധരനുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരത്ത് വെച്ച് ബുധനാഴ്‌ചയാണ് കൂടിക്കാഴ്‌ച നടക്കുക. കെഎംആര്‍എല്‍ മുന്‍ എംഡി ടോം ജോസ് ശ്രീധരനെ മെട്രോ നിര്‍മ്മാണ ചുമതലയില്‍ നിന്നും ഒഴിവാക്കാന്‍ ഇടപെട്ടു എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി ശ്രീധരനുമായി ചര്‍ച്ച നടത്താന്‍ തീരുമാനമായത്.
ശ്രീധരന് എതിരെ കത്തയച്ച സംഭവത്തില്‍ ടോം ജോസിനോട് വിശദീകരണം തേടാന്‍ സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക മന്ത്രിസഭയായിരിക്കും.
കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രട്ടറി സുധീര്‍ കൃഷ്‌ണയ്‌ക്ക് കൊച്ചി മെട്രോ നിര്‍മ്മാണ ചുമതല ഏറ്റെടെക്കുനാള്ള ഇ ശ്രീധരന്റെ അധികാരം ചോദ്യം ചെയ്‌തുകൊണ്ട് ടോം ജോസ് അയച്ച കത്താണ് കഴിഞ്ഞ ദിവസം പുറത്തായിരിക്കുന്നത്.
ഇക്കാര്യം പുറത്ത് വിട്ടത് പി രാജീവ് എംപിയാണ്. ടോം ജോസ് ഇ ശ്രീധരന് എതിരെ അയച്ച കത്തിനെ കുറിച്ച് അന്വേഷണം നടത്തും എന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചു.
എന്നാല്‍ ടോം ജോസിനെ ന്യായീകരിച്ച് പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹംകുഞ്ഞ് രംഗത്തെത്തിയിരുന്നു. ടോം ജോസ് കൊച്ചി മെട്രോ മാനേജിങ് ഡയരക്ടറായിരുന്ന കാലത്താണ് ഈ കത്തയച്ചത് എന്നും, അദ്ദേഹത്തിന്റെ കത്ത് കൊച്ചി മെട്രോയെ ഒരു തരത്തിലും ബാധിക്കുകയും ഇല്ല എന്നും ആണ് അദ്ദേഹം പ്രതികരിച്ചത്.












Click it and Unblock the Notifications