Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോം ജോസിനെ പിന്തുണച്ച്‌ വികെ ഇബ്രാഹിം കുഞ്ഞ്‌

VK Ibrahim Kunj
തിരുവനന്തപുരം: ഇ ശ്രീധരന്‌ എതിരായി കത്തയച്ച മുന്‍ കൊച്ചി മെട്രോ എംഡി ടോം ജോസിനെ ന്യായീകരിച്ച്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്‌ രംഗത്ത്‌. കത്തിനെ കുറിച്ച്‌ ടോം ജോസിനോട്‌ വിശദീകരണം തേടാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്ന സാഹചര്യത്തിലാണ്‌ മന്ത്രിയുടെ പ്രതികരണം എന്നതാണ്‌ ശ്രദ്ധേയം.

ടോം ജോസ്‌ കൊച്ചി മെട്രോയുടെ മാനേജിങ്‌ ഡയരക്ടര്‍ ആയിരുന്ന കാലത്താണ്‌ ഇ ശ്രീധരന്റെ അധികാര പരിധി ചോദ്യം ചെയ്‌തു കൊണ്ട്‌ കത്തയച്ചത്‌ എന്നാണ്‌ വികെ ഇബ്രാഹികുഞ്ഞ്‌ അദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ട്‌ പറഞ്ഞിരിക്കുന്നത്‌.

ഇ ശ്രീധരന്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കുന്നതിനെ എതിര്‍ത്തുകൊണ്ട്‌ ടോം ജോസ്‌ അയച്ച കത്ത്‌ കഴിഞ്ഞ ദിവസമാണ്‌ പുറത്ത്‌ വന്നത്‌. ഡിഎംആര്‍സിയെയും, ഇ ശ്രീധരനെയും കൊച്ചി മെട്രോ നിര്‍മ്മാണ ചുമതലയില്‍ നിന്നും ഒഴിവാക്കാന്‍ ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌ എന്ന്‌ വിമര്‍ശനം ഉയര്‍ന്ന്‌ കൊച്ചി മെട്രോ ആകെ വിവദത്തില്‍ പുകഞ്ഞു കൊണ്ടിരിക്കുന്നതിന്‌ ഇടയില്‍ ആണ്‌ ടോം ജോസിന്റെ കത്ത്‌ പുറത്തായത്‌.

പി രാജീവ്‌ എംപിയാണ്‌ ടോം ജോസിന്റെ കത്ത്‌ പുറത്ത്‌ വിട്ടത്‌. കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രട്ടറികൂടിയായ ഡിഎംആര്‍സി ചെയര്‍മാന്‍ സുധീര്‍ കൃഷ്‌ണയ്‌ക്ക്‌ ആണ്‌ ടോം ജോസ്‌ ഇ ശ്രീധരന്‌ എതിരെ കത്തയച്ചിരിക്കുന്നത്‌. സെപ്‌റ്റംബര്‍ 16നായിരുന്നു ഇത്‌.

ഈ സാഹചര്യത്തില്‍ ഇ ശ്രീധരനുമായി കൂടിക്കാഴ്‌ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തീരുമാനിച്ചിരിക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+