ടിപി വധകേസില്‍ വിചാരണ ഉടന്‍ വേണമെന്ന് എജി

എജിയുടെ നിയമോപദേശത്തെ കുറിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ടിപിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ടിപി കൊലപാതക കേസില്‍ ആദ്യ ഘട്ട അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ എജിയുടെ നിയമോപദേശം ആരായുകയായിരുന്നു.
കേസിന്റെ വിചാരണയ്‌ക്ക് പ്രത്യേക സംവിധാനം ഒരുക്കണം. നേരിട്ട് ഇടപെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കന്‍ ശ്രദ്ധിക്കണം. ഇതിനു മുമ്പായി മറ്റൊരു ഏജന്‍സി അന്വേഷണം തുടങ്ങിയാല്‍ അത് വിചാരണ നടപടികളെ പ്രതികൂലമായി ബാധിക്കും. അത് അന്വേഷണം നീണ്ടു പോകുന്ന പതിവ് പ്രവണതയിലേക്ക് വഴി വെക്കും. അങ്ങനെ നിലവില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പോലും ശിക്ഷിക്കപ്പെടുകയില്ല. ഇവരെല്ലാം ജാമ്യത്തില്‍ ഇറങ്ങും. എജി സര്‍ക്കിറിന്റെ ശ്രദ്ധയില്‍ പെടുത്തി.
ടിപി ചന്ദ്രശേഖരന്റെ കൊലപാതകം നടന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ച വിഎസിന്റെ നടപടിയില്‍ പാര്‍ട്ടി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അദ്ദേഹം പരസ്യമായി ക്ഷമ ചോദിച്ചത് ഈയിടെയാണ്.












Click it and Unblock the Notifications