Get Updates
Get notified of breaking news, exclusive insights, and must-see stories!

പൈലറ്റിനെതിരെ നടപടി പിന്നീട്‌:അജിത്‌ സിങ്‌

Ajit Singh
ദില്ലി: ഡിജിസിഎയുടെ റിപ്പോര്‍ട്ട്‌ ലഭിച്ചതിന്‌ ശേഷം മാത്രമേ യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചു എന്ന്‌ സന്ദേശം അയച്ച എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റിനെതിരെ നടപടി എടുക്കുന്നത്‌ സംബന്ധിച്ച്‌ തീരുമാനം എടുക്കൂ എന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രി അജിത്‌ സിങ്‌ അറിയിച്ചു.

പൈലറ്റിന്‌ എതിരെ നടപടി എടുക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം പറയാന്‍ ആകില്ല എന്നും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്‌ എന്നും മന്ത്രി അറിയിച്ചിട്ടുണ്ട്‌.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയി എന്നും വ്യോമയാന മന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്‌ച തിരുവനന്തപുരം വിമാനത്താവളത്തില്‍ ആണ്‌ വ്യാജ വിമാന റാഞ്ചല്‍ സംഭവം നടന്നത്‌. കൊച്ചിയില്‍ ഇറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയതാണ്‌ നാടകീയ രംഗങ്ങള്‍ക്ക്‌ വഴിവെച്ചത്‌.

വിമാനത്താവളം മാറ്റിയിറക്കിയതിനു പുറമെ ഡ്യൂട്ടി സമയം കഴിഞ്ഞു എന്ന്‌ പറഞ്ഞ്‌ പൈലറ്റും മറ്റ്‌ 7 ജീവനക്കാരും വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ ഭാവിച്ചത്‌ യാത്രക്കാരെ പ്രകോപിതരാക്കി. പ്രപോപിതരായ യാത്രക്കാരില്‍ ചിലര്‍ പ്രതിഷേധിച്ചു കൊണ്ട്‌ കോക്‌പിറ്റിലേക്ക്‌ ഇടിച്ചു കയറിയതിനെ തുടര്‍ന്നാണ്‌ പൈലറ്റ്‌ വിമാനം റാഞ്ചാന്‍ ശ്രമിച്ചു എന്ന സന്ദേശം അയക്കുന്നത്‌.

നേരത്തെ പൈലറ്റിന്റെ നടപടിയെ ന്യായീകരിച്ചുകൊണ്ട്‌ വ്യോമയാന മന്ത്രി അജിത്‌ സിങ്‌ പ്രസ്‌താവന ഇറക്കിയത്‌ വിവാദമായിരുന്നു. ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ ആണ്‌ പൈലറ്റ്‌ ഇറങ്ങിയത്‌ എന്നും നിയമ പ്രകാരം ഡ്യൂട്ടി സമയം കഴിഞ്ഞാല്‍ വിമാനം പറത്താന്‍ പാടില്ല എന്നും ആണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്‌. വിമാനത്തിലെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം യാത്രക്കാരാണ്‌ എന്നാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+