കലണ്ടര്‍ ഗേള്‍സിനെ തേടി മല്യയുടെ മകന്‍

കമ്പനിയുടെ ലൈസന്‍സ് വെള്ളിയാഴ്ച വ്യോമയാന വകുപ്പ് റദ്ദാക്കിയിരുന്നു. ഇതേ ദിവസം തന്നെ സിദ്ധാര്‍ഥ് 2013ലെ കിങ്ഫിഷര്‍ കലണ്ടറിന്റെ പ്രമോ നോക്കി അഭിപ്രായം പറയാന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.
കമ്പനിയിലെ പ്രശ്‌നങ്ങളെ കുറിച്ചൊന്നും മല്യയുടെ മകന്‍ ഒരിക്കലും ബോധവാനായിരുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നവര്‍ തെളിവായി നിരത്തുന്നത് സിദ്ദാര്‍ഥിന്റെ ചില ട്വീറ്റുകളാണ്. കമ്പനിയില്‍ പ്രതിസന്ധി രൂക്ഷമായ സെപതംബര്‍ മാസത്തിന്റെ അവസാനവും ഒക്ടോബര്‍ ഒന്നിനും താന്‍ ബിക്കിനിയണിഞ്ഞ മോഡലുകള്‍ക്കൊപ്പം വോളിബോള്‍ കളിച്ചതിനെ കുറിച്ചാണ് മല്യയുടെ മകന്‍ ട്വിറ്ററില്‍ വിവരിച്ചിരിക്കുന്നത്.
അതേസമയം മല്യ ലണ്ടനിലുണ്ടെന്നാണ് മല്യയുടെ പഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ പറയുന്നത്. അടുത്ത ആഴ്ചയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഗ്രാന്‍ഡ് പ്രീ മത്സരം കാണാന്‍ മല്യ എത്തുമെന്നും ഇവര്‍ കരുതുന്നു. മല്യ എത്തുകയാണെങ്കില്‍ പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്താനാണ് കിങ്ഫിഷറിലെ ജീവനക്കാരുടെ തീരുമാനം. ശമ്പളം ലഭിക്കാത്തതിനാല്‍ കമ്പനിയിലെ ജീവനക്കാര്‍ സമരത്തിലാണ്.












Click it and Unblock the Notifications