നെല്ലിയാമ്പതി: ഉപസമിതിയില്‍ വീണ്ടും തര്‍ക്കം

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തര്‍ക്കഭൂമിയെ വനഭൂമിയായി കാണണമെന്ന് സമിതി ചയര്‍മാന്‍ രാജന്‍ബാബു മുന്‍പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തന്റെ പക്കലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ഇത് റവന്യൂ ഭൂമിയാണെന്ന് പിസി ജോര്‍ജ് വാദിച്ചു. ജോണി നെല്ലൂരും പിസി ജോര്‍ജിന്റെ വാദത്തോട് യോജിക്കുകയായിരുന്നു.
വിഷയത്തില്‍ സമിതിയില്‍ അന്തിമ തീരുമാനം ഉണ്ടായില്ലെങ്കിലും എസ്‌റ്റേറ്റുകള്‍ വനഭൂമിയാണെന്ന വാദത്തിനാണ് മുന്‍തൂക്കം ലഭിച്ചത്. ഭൂമിയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ കോടതി തീര്‍പ്പ് കല്പിക്കട്ടെയെന്ന നിലപാടിലായിരുന്നു സമിതി.
ഇരുവരും ഇതേ നിലപാടിലുറച്ച് നിന്നതോടെയാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്.
അനാവശ്യമായി കര്‍ഷകരെ പീഡിപ്പിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളേയും പിസി ജോര്‍ജ് മുന്‍പ് നടന്ന യോഗത്തില്‍ വിമര്‍ശിച്ചിരുന്നു. ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ജോണിനെല്ലൂരും ആവശ്യപ്പെട്ടു.












Click it and Unblock the Notifications