കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടവകാശം വിശ്വാസിയായ എംഎല്‍എക്ക്‌ മാത്രം

  • By Shabnam Aarif
Google Oneindia Malayalam News

തിരുവനന്തപുരം: അവിശ്വാസികളായ എംഎല്‍എമാര്‍ക്ക്‌ ഇനി ദേവസ്വം ബോര്‍ഡിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ വോട്ട്‌ ചെയ്യാനുള്ള അവകാശം ഇനി മുതല്‍ വിശ്വാസികളായ എംഎല്‍എമാര്‍ക്ക്‌ മാത്രം.

വിശ്വാസികളായ എംഎല്‍എ മാര്‍ക്ക്‌ മാത്രമേ ജനറല്‍ കാറ്റഗറിയില്‍ ഉള്ള ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉള്ളൂ എന്ന ദേവസ്വം ബോര്‍ഡിന്റെ ഓര്‍ഡിനന്‍സിന്‌ മന്ത്രിസഭ അംഗീകാരം നല്‍കി. രണ്ട്‌ അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം നല്‍കും. ബാക്കി വരുന്ന ഒരംഗത്തെ ആണ്‌ ഹിന്ദു മത വിശ്വാസിയായ എംഎല്‍എമാര്‍ക്ക്‌ തിരഞ്ഞെടുക്കാനാവുക.

അതായത്‌ ഇനി ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ വോട്ട്‌ ചെയ്യണമെങ്കില്‍ ഇനി എംഎല്‍എമാര്‍ വിശ്വാസിയാണ്‌ എന്ന്‌ സത്യവാങ്‌മൂലം നല്‍കേണ്ടി വരും.

ദേവസ്വം ബോര്‍ഡിലെ വനിതാ സംവരണവും പട്ടികജാതി സംവരണവും ഒന്നാക്കാനും തീരുമാനമായിട്ടുണ്ട്‌. അതുപോലെ കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകള്‍ പുന:സംഘടിപ്പിക്കും.

പുതിയ കായിക നയത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്‌. കായിക അസോസിയേഷനുകളുടെ തലപ്പത്ത്‌ കായിക താരങ്ങള്‍ വേണം എന്ന്‌ ഈ പുതിയ നയത്തില്‍ നിര്‍ദ്ദേശം ഉണ്ട്‌. കായിക താരങ്ങളുടെ വിദ്യാഭ്യാസവും തൊഴിലും ഉറപ്പ്‌ വരുത്തും എന്നും ഇതില്‍ പറയുന്നുണ്ട്‌.

English summary
Now onwards only religious MLAs can vote to elect Devaswam Board members.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X