സര്‍വ്വകക്ഷിയോഗം:മാലിന്യം പാറമടകളില്‍ തന്നെ

ജനവാസം കുറഞ്ഞ, മാലിന്യം നിക്ഷേപിക്കുന്നതില്‍ എതിര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കാന്‍ തീരുമാനിച്ചതായാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിരിക്കുന്നത്.
എന്നാല്‍ സര്‍വ്വകക്ഷി യോഗത്തില്‍ മാലിന്യം പാറമടകളില്‍ നിക്ഷേപിക്കുന്നതിന് എതിരെ ബിജെപി പ്രതിനിധികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയുണ്ടായി.
വിളപ്പില്‍ശാലയില്‍ നിന്നും മാലിന്യം തലസ്ഥാനത്തെ ഉപയോഗശൂന്യമായ 3 പാറമടകളിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തിന് എതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി മഞ്ഞാളംകുഴി അലിയാണ് സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്.
കാട്ടിയിക്കോണത്ത് പാറമടകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് എതിരെ നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ മഞ്ഞാളാംകുഴി അലി വിദഗ്‌ധരുടെ യോഗം വിളിച്ചു ചേര്‍ത്തിന്നു എങ്കിലും ഒരു തീരുമാനത്തില്‍ എത്താന്‍ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് മന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്.
ഭരണ, പ്രതിപക്ഷത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും പ്രതിനിധികളും, തിരുവനന്തപുരം നഗരസഭാംഗങ്ങളും, പരിസ്ഥിതി പ്രവര്‍ത്തകരും എല്ലാം ഈ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications