കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോ: പ്രധാനമന്ത്രിയ്ക്ക് കത്തയക്കും

  • By Ajith Babu
Google Oneindia Malayalam News

Metro
തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മുന്‍ എംഡി ടോം ജോസിനെ നിലവിലെ സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇ. ശ്രീധരനെതിരേ ടോം ജോസ് കേന്ദ്ര നഗരവികസന സെക്രട്ടറിക്ക് കത്തയച്ച കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ആര്യാടന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

മന്ത്രിസഭ തീരുമാനമെടുത്ത വിഷയത്തിലാണ്അതിനു വിരുദ്ധമായി ഒരു ഉദ്യോഗസ്ഥന്‍ വ്യക്തിതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി കത്തയച്ചതെന്ന് ആര്യാടന്‍ ചൂണ്ടിക്കാട്ടി. ഇതേ വികാരമാണ് മറ്റ് മന്ത്രിമാരും യോഗത്തില്‍ പ്രകടിപ്പിച്ചത്. ടോം ജോസിന്റെ നടപടി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് പോലും കോട്ടമുണ്ടാക്കിയതായും മന്ത്രിസഭായോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ടോം ജോസിനോട് വിശദീകരണം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരമൊരു കത്തെഴുതാനുള്ള സാഹചര്യവും അതിന് ആരുടെ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നും ടോം ജോസ് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണം. രണ്ട് തവണ മന്ത്രിസഭാ യോഗം ചേര്‍ന്ന് എടുത്ത തീരുമാനത്തെ അട്ടിമറിക്കുന്ന വിധത്തിലുള്ള കത്താണ് ടോം ജോസ് അയച്ചത്.

സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ നടപടിയാണ് ടോം ജോസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. വിശദീകരണം ലഭിച്ചശേഷമായിരിക്കും ടോം ജോസിനെതിരെ നടപടി സ്വീകരിക്കുന്നതിനെകുറിച്ച് സര്‍ക്കാര്‍ ആലോചിക്കുക.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ ഇ.ശ്രീധരന്റെ പങ്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നഗരവികസന സെക്രട്ടറിക്ക് കത്തയച്ചതാണ് ടോംജോസിന് വിനയായിരിക്കുന്നത്. അതേസമയം, കൊച്ചി മെട്രോ റെയില്‍ പദ്ധതി ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ ഉറപ്പ് നല്‍കി. വേണ്ടി വന്നാല്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് ആവശ്യമുന്നയിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശ്രീധരനുമായി ബുധനാഴ്ച ചര്‍ച്ച നടക്കും.

English summary
Cabinet seek an explanation from former Kochi Mtero MD Tom Jose regarding the letter he sent to Union urban development secretary Sudheer Kris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X