ചാണ്ടി-ശ്രീധരന്‍ കൂടിക്കാഴ്‌ച നാടകം:പി രാജീവ്

ടോം ജോസ് പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് എന്നും ഇ ശ്രീധരനോട് മുഖ്യമന്ത്രി മാപ്പ് ചോദിക്കുന്നത് നന്നായിരിക്കും എന്നും പി രാജീവ് എംപി കുറ്റപ്പെടുത്തി.
അതുപോലെ കൊച്ചി മെട്രോ വിഷയത്തില്‍ സിംപ്പൂര്‍ കമ്പനിയുമായി എന്തിനാണ് ചര്‍ച്ച നടത്തിയത് എന്ന് ടോം ജോസ് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ട എംപി ഇക്കാര്യത്തില്‍ സിംഗപ്പൂര്‍ കമ്പനിയുമായി ചര്‍ച്ച നടത്താന്‍ ടോം ജോസിനെ സര്‍ക്കാര്‍ ഉത്തരവാദിത്വപ്പെടുത്തിയിട്ടുണ്ടോ എന്ന് ചോദിക്കുന്നു.
കൊച്ചി മെടോ പദ്ധതി ഡിഎംആര്‍സിക്ക് തന്നെ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം എങ്കില്‍ എന്തിനായിരുന്നു ഇങ്ങനെ ഒരു നീക്കം എന്നും പി രാജീവ് ചോദിക്കുന്നു.
മുഖ്യമന്ത്രി അറിയാതെ ഇക്കാര്യങ്ങല്‍ ഒന്നും നടക്കില്ല. താന്‍ അറിഞ്ഞല്ല ഈ നീക്കങ്ങള്‍ എന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ല. ഡിഎംആര്‍സിയെയും ശ്രീധരനെയും പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമം നടത്തിയത് മുഖ്യമന്ത്രിയാണ്. പദ്ധതി ഡിഎംആര്‍സിയെ ഏല്‍പ്പിക്കാനായിരുന്നു എങ്കില്‍ മെട്രോ പദ്ധതിയെ എന്തിനാണ് ഇന്‍വെസ്റ്റ്‌മെന്റ് ഒപ്‌ഷനായ എമേര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയത്. പി രാജീവ് ചോദിക്കുന്നു.












Click it and Unblock the Notifications