ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് മുകളില്‍:കോടിയേരി

ഉദ്യോഗസ്ഥന്‍മാര്‍ മന്ത്രിമാര്‍ക്ക് മുകളില്‍ കയറിയിരുന്ന് ഭരിക്കുകയാണ് എന്നതിന് തെളിവാണ് കൊച്ചി മെട്രോ പ്രശ്‌നം എന്നാണ് കൊടിയേരി പറഞ്ഞത്. ഉദ്യോഗസ്ഥന്‍മാരെ നിയന്ത്രിക്കാന്‍ കഴിയാത്ത മന്ത്രിമാരാണ് നാട് ഭരിക്കുന്നത് എന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൊച്ചി മെട്രോ മുന്‍ എംഡിയായ ടോം ജോസും ഒത്തു കളിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
6,000 കോടിയുടെ പദ്ധതി നടപ്പാക്കുമ്പോള്‍ 600 കോടിയുടെ കമ്മീഷന്‍ ആര്‍ക്ക് കിട്ടുമെന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത് എന്നും രാജ്യാന്തര തുറമുഖ ലോബിയുടെ തടവറയിലാണ് സര്‍ക്കാര്‍ എന്നും പ്രതിപക്ഷ ഉപനേതാവ് പറഞ്ഞു.
ഇ ശ്രീധരന്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കുന്നതിനെ എതിര്‍ത്തു കൊണ്ട് മുന്‍ കൊച്ചി മെട്രോ എംഡി ടോം ജോസ് ഡിഎംആര്‍സി എംഡിക്ക് അയച്ച കത്ത് പുറത്തായ സാഹചര്യത്താലാണ് കൊടിയേരിയുടെ പ്രതികരണം.
ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചുമതലയില്‍ നിന്നും മാറ്റാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തു കളിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നേരത്തെ ആരോപിച്ചിരുന്നു.


Click it and Unblock the Notifications