കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണക്കം മറന്ന് എംടിയും പദ്മനാഭനും ഒരേവേദിയില്‍

  • By Nisha Bose
Google Oneindia Malayalam News

കണ്ണൂര്‍: പതിറ്റാണ്ടുകള്‍ പഴക്കമുള്ള പിണക്കം മറന്ന് എംടി വാസുദേവന്‍ നായരും ടി പദ്മനാഭനും വേദി പങ്കിട്ടു. എംടിയ്ക്ക് മയില്‍പ്പീലി പുരസ്‌കാരം സമ്മാനിയ്ക്കുന്ന ചടങ്ങിലാണ് ഇരുവരും ഒന്നിച്ചത്. തങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് തുറന്ന് പറഞ്ഞ ടി പദ്മനാഭന്‍ അത് ചിലര്‍ വിചാരിയ്ക്കുന്നതു പോലെ കുനിഷ്ഠല്ലെന്നും വ്യക്തമാക്കി. തങ്ങള്‍ ഒരുമിച്ച് സിനിമ കണ്ട് ഒരുമിച്ച് ഉറങ്ങിയ കാലം അദ്ദേഹം ഓര്‍മ്മിച്ചു. എഴുത്തുകാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ഒട്ടേറെ മേഖലകളില്‍ വിജയശ്രീലാളിതനായ വാസുദേവന്‍നായര്‍ തൊട്ടതെല്ലാം പൊന്നാക്കിയെന്ന പറഞ്ഞ് അഭിനന്ദിയ്ക്കാനും ടി പദ്മനാഭന്‍ മറന്നില്ല.

എന്നാല്‍ എംടിയാകട്ടെ പതിവു ശൈലിയില്‍ വിവാദങ്ങളോട് പ്രതികരിയ്ക്കരിക്കാന്‍ തയ്യാറായില്ല. പാലക്കാട്ടെ വയല്‍ക്കരയില്‍ തുടങ്ങിയ തന്റെ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവച്ച എംടി നട്ട വിത്തെല്ലാം മുളയ്ക്കണമെന്ന് പ്രാര്‍ഥിയ്ക്കുന്ന കര്‍ഷകന്റെ മനസ്സാണ് തനിക്ക് ഇപ്പോഴും ഉള്ളതെന്ന് പറഞ്ഞു. അംഗീകാരങ്ങള്‍ ഉത്തരവാദിത്വബോധം കൂട്ടുന്നുവെന്നും എംടി അഭിപ്രായപ്പെട്ടു.

ടി പദ്മനാഭനാണ് ചടങ്ങിന് ആദ്യമെത്തിയത്. കുറച്ച് സമയത്തിന് ശേഷം എംടിയും എത്തിച്ചേര്‍ന്നു. എന്നാല്‍ ചടങ്ങ് തുടങ്ങുന്നതിനു മുമ്പ് എംടിയും പദ്മനാഭനും പരസ്പരം ഒന്നും സംസാരിച്ചില്ല.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.അബ്ദുറഹ്മാന്‍, കെ.സുധാകരന്‍ എം.പി. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

English summary

 Mr. Padmanabhan said that the Mr. Nair had turned everything that he touched into gold.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X