കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലെ അഞ്ച് ആശുപത്രികളില്‍ നഴ്‌സ് സമരം

  • By Ajith Babu
Google Oneindia Malayalam News

Nurse
കണ്ണൂര്‍: വേതനവര്‍ദ്ധന ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിച്ചു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ കീഴിലുള്ള ഏതാണ്ട് അറുന്നൂറോളം വരുന്ന നഴ്‌സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

ബലരാമന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച വേതന വര്‍ദ്ധനവ് നടപ്പാക്കുക, പ്രവര്‍ത്തി പരിചയം അനുസരിച്ച് പ്രതിവര്‍ഷം 10 ശതമാനം ശമ്പള വര്‍ധന നടപ്പാക്കുക, നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലേതുപോലെ മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് സമരം ആരംഭിച്ചിരിയക്കുന്നത്.

കണ്ണൂര്‍ നഗരത്തിലെ കൊയിലി, ധനലക്ഷ്മി, സ്‌പെഷാലിറ്റി, ആശിര്‍വാദ് ആശുപത്രികളിലും തളിപ്പറമ്പിലെ ലൂര്‍ദ് ആശുപത്രിയിലുമാണ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നഴ്‌സുമാര്‍ പണിമുടക്കുന്നത്.

സേവന-വേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ട നേരത്തേ ആശുപത്രി മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും വഴങ്ങാത്തതിനെ തുടര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ രണ്ടുതവണ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഒത്തുതീര്‍പ്പായിരുന്നില്ല. നഴ്‌സസ് അസോസിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ആശുപത്രി മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച പരാജയപ്പെട്ടത്.

രോഗികള്‍ക്ക് പ്രയാസമുണ്ടാകാത്ത രീതിയിലായിരിക്കും പണിമുടക്കെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഓപ്പറേഷന്‍ തിയറ്ററിലുള്‍പ്പെടെ അത്യാവശ്യ സേവനങ്ങള്‍ക്ക് നഴ്‌സുമാരെ ലഭ്യമാക്കും. പണിമുടക്ക് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി അധികൃതര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Nursing staff in five private hospitals in Kannur districe begin strike under the aegis of the Indian Nurses Association (INA) demanding revision of their pay scale as recommended in the Balaraman committee report, among others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X