തലസ്ഥാനത്ത് വന്‍ കവര്‍ച്ച;നഷ്ടപ്പെട്ടത് 350 പവന്‍

പൂജപ്പുരയിലെ വിവേകാനന്ദ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ സഹകരണ സംഘം ഓഫീസിലാണ് മോഷണം നടന്നിരിക്കുന്നത്. ഞായറാഴ്‌ച രാത്രിയാണ് കവര്‍ച്ച നടന്നിരിക്കുന്നത്. തലസ്ഥാനത്ത് ഞായറാഴ്‌ച രാത്രി കനത്ത മഴയായിരുന്നു. മഴയുടെ മറവില്‍ നടന്ന കവര്‍ച്ച ആയത് കൊണ്ടാവണം രാത്രിയില്‍ സഹകരണ സംഘം ഓഫീസില്‍ കവര്‍ച്ച നടന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. രാവിലെ 10 മണിക്ക് ഓഫീസ് തുറന്നപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഓഫീസിന്റെ ജനലിന്റെ കമ്പി മുറിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിരിക്കുന്നത്. ഓഫീസിന്റെ ചുമര്‍ തുരക്കാന്‍ ശ്രമിച്ചതായും കാണപ്പെടുന്നുണ്ട്.
സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറച്ചു കാലമായി മോഷണം നഗരത്തില്‍ ഒരു സ്ഥിരം സംഭവമായിരിക്കുകയാണ് എന്നും ഈയിടെയായി ജ്വല്ലറികളും, ബാങ്കുകളും കേന്ദ്രീകരിച്ച് മോഷണങ്ങളും മോഷണ ശ്രമങ്ങളും നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications