മാലിന്യം:സര്‍വ്വകക്ഷി യോഗം നടത്തും

എല്ലാം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും തിരുവനന്തപുരം നഗരസഭയുടെ പ്രതിനിധികളും സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കും. മാലിന്യം പ്രശ്‌നം പാറമടകളില്‍ മാലിന്യം നിക്ഷേപിച്ച് പരിഹരിക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിന് എതിരെ കാട്ടിയിക്കോണത്ത് പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‌ന്ന് മഞ്ഞളാംകുഴി അലി വിദഗ്‌ധരുടെ യോഗം വിളിച്ചിരുന്നെങ്കിലും തീരുമാനമായിരുന്നില്ല.
അടിയന്തിരമായി നഗരത്തിലെ മാലിന്യം തലസ്ഥാനത്തെ 3 പാറമടകളിലായി നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 6 മാസക്കാലത്തേക്കായിരിക്കും മാലിന്യം പാറമടകളില്‍ നിക്ഷേപിക്കുക. അതോടൊപ്പം തന്നെ ചാലയില്‍ മാലിന്യ പ്ലാന്റിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം.
മാലിന്യം പാറമടകളില്‍ നിക്ഷേപിക്കുന്നതിന് പ്രാദേശിക തലത്തില്‍ നാട്ടുകാരുടെ സഹകരണം ഉറപ്പാക്കാനും കൂടിയാണ് സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരും ഈ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കും.
ഉച്ചയ്‌ക്ക് 12.30ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് സര്‍വ്വകക്ഷിയോഗം നടക്കുക.












Click it and Unblock the Notifications