കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്കയ്‌ക്ക്‌ വിരാമം:കാസ്‌ട്രോ പൊതുവേദിയില്‍

  • By Shabnam Aarif
Google Oneindia Malayalam News

Fidel Castro
ഹവാന: അഭ്യൂഹങ്ങള്‍ക്കും, ആശങ്കകള്‍ക്കും അവസാനമായി ഫിദല്‍ കാസ്‌ട്രോ പൊതു വേദിയിലെത്തി. കാസ്‌ട്രോയുടെ ആരോഗ്യനില വളരെ മോശമായി എന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ ആണ്‌ അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.

അസുഖം ബാധിച്ച്‌ ചികിത്സയിലായിരുന്ന കാരണം ആണ്‌ ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിച്ചത്‌. മാസങ്ങളുടെ ഇടവേളയ്‌ക്ക്‌ ശേഷം ആണ്‌ അദ്ദേഹം ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.

വെനസ്വലയുടെ മുന്‍ വൈസ്‌ പ്രസിഡന്റ്‌ ഏലിയാസ്‌ ജുവ ഈയിടെ കാസ്‌ട്രോയുമായി നടത്തിയ കൂടിക്കാഴ്‌ചയുടെ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്‌. ഹവാനയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു ജുവ കാസ്‌ട്രോയുമായി കൂടിക്കാഴ്‌ച നടത്തിയത്‌.

അഞ്ചു മണിക്കൂറോളം സമയം ജുവ കാസ്‌ട്രോയ്‌ക്ക്‌ ഒപ്പം ചെലവഴിച്ചു എന്നു പറഞ്ഞ ജുവ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണ്‌ എന്ന്‌ അവകാശപ്പെട്ടു.

86 വയസ്സുകാരനായ കാസ്‌ട്രോ പ്രസിഡന്റ്‌ പദവി ഒഴിഞ്ഞ ശേഷം വളരെ അപൂര്‍വ്വമായി മാത്രമേ പൊതു പരിപാടികളിലും, പൊതുവേദിയിലും പ്രത്യക്ഷപ്പെടാറുള്ളൂ. അതുകൊണ്ട്‌ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുക സ്ഥിരം സംഭവമാണ്‌. ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമാകുമ്പോളെല്ലാം കാസ്‌ട്രോ ഏതെങ്കിലും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട്‌ ഇത്തരം ആശങ്കകള്‍ക്ക്‌ വിരാമമിടുന്നതും സ്ഥിരം സംഭവമാണ്‌.

2006ലാണ്‌ അനാരോഗ്യത്തെ തുടര്‍ന്ന്‌ ഫിഡല്‍ കാസ്‌ട്രോ പ്രസിഡന്റ്‌ പദവി സഹോദരനായ റൗള്‍ കാസ്‌ട്രയ്‌ക്ക്‌ കൈമാറുന്നത്‌.

English summary
Fidel Castro is alive and well, according to Elias Jaua, a former Venezuelan vice president who said he met with the Cuban revolutionary leader over the weekend.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X