യുഎസ് മാളില്‍ വെടിവെപ്പ്: 3 മരണം
ന്യൂയോര്‍ക്ക്: യുഎസിലെ വിസ്‌കോണ്‍സിനില്‍ മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം കൊലയാളി ആത്മഹത്യ ചെയ്തു. മില്‍വോക്കിയിലെ ബ്രൂക്ക് ഫീല്‍ഡ് സ്‌ക്വയര്‍ മാളില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്യൂട്ടിപാര്‍ലറിലാണ് വെടിവയ്പ് നടന്നത്.
അക്രമത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ബ്രൗണ്‍ഡീര്‍ സ്വദേശി റാഡ് ക്ലിഫ് ഫ്രാങ്ക്‌ളിന്‍ ഹൂട്ടണ്‍ (45) ആണ് അക്രമിയെന്നു പൊലീസ്. ഇയാളെ പിന്നീടു കുറച്ചകലെ സ്വയം വെടിവച്ചു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പതിനൊന്നു മണിയോടെയാണ് വെടിവയ്പ്് ഉണ്ടായത്.
മാളിലെ വെടിവെപ്പ് ഭീകരാക്രമണമല്ലെന്ന് പ്രസിഡന്റ് ഒബാമയുടെ ഓഫീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ എഫ്ബിഐ അധികൃതരോട് ഒബാമ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുഎസില്‍ വെടിവയ്പ്പ് സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. വ്യാഴാഴ്ച ഫ്‌ലോറിഡയിലുണ്ടായ സമാനമായ ആക്രമണത്തില്‍ മൂന്നു സ്ത്രീകള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മൂന്ന് മാസാം മുന്‍പു വിസ്‌കോണ്‍സിനിലെ ഗുരുദ്വാരയിലുണ്ടായ വെടിവയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ പട്ടാളത്തില്‍ ജോലിചെയ്തിരുന്ന വേഡ് മിഷേല്‍ പേജ് എന്നയാളാണ് കൂട്ടക്കൊല നടത്തിയത്. 2005 ല്‍ ഇവിടെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ ഉണ്ടായ വെടിവയ്പില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications