ശ്രീധരന് ചുമതലയേറ്റെടുക്കാം: ഷീല ദീക്ഷിത്

ഡിഎംആര്‍സിയുടെ ദില്ലിയിലെ പദ്ധതികളെ ബാധിക്കാത്ത വിധമാവണം പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതെന്ന് മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളത്. പുതിയ പാതകളുടെ നിര്‍മ്മാണം മാത്രമല്ല നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികളും ഡിഎംആര്‍സിയുടെ ചുമതലയാണ്. ദില്ലി മെട്രോക്ക് വേണ്ടിയാണ് ഡി.എം.ആര്‍.സി രൂപീകരിച്ചതെങ്കിലും ഇവരുടെ സേവനം ആര്‍ക്കു വേണമെങ്കിലും ഉപയോഗിക്കാമെന്നും ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഷീല ദീക്ഷിത് വ്യക്തമാക്കി.
കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ തലപ്പത്തു നിന്ന് ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊച്ചി മെട്രോ റയില്‍ കോര്‍പ്പറേഷനും ഡിഎംആര്‍സിയും തമ്മിലുള്ള പരസ്പര ധാരണ പ്രകാരമാണ് ശ്രീധരനെ പുറത്താക്കാന്‍ നീക്കം നടത്തുന്നതെന്നായിരുന്നു വാര്‍ത്തകള്‍. ഇതിനിടെ ശ്രീധരനെതിരെ കൊച്ചി മെട്രോ മുന്‍ എംഡി ടോം തോമസ് അയച്ച കത്തും പുറത്തു വന്നു. ഡിഎംആര്‍സി ചെയര്‍മാന്‍ സുധീര്‍ കൃഷ്ണയ്ക്ക് അയച്ച ഈ കത്ത് പുറത്തു വന്നതോടെ ശ്രീധരനെ ഒഴിവാക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന പ്രചാരണം ശക്തിയാര്‍ജ്ജിച്ചു.












Click it and Unblock the Notifications