കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിങ്ഫിഷറിന്റെ ശമ്പള വാഗ്ദാനം ജീവനക്കാര്‍ തള്ളി

  • By Nisha Bose
Google Oneindia Malayalam News

Kingfisher
മുംബൈ: കിങ്ഫിഷര്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം 24 മണിക്കൂറിനുള്ളില്‍ നല്‍കുമെന്ന് വാഗ്ദാനം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴറുന്ന കമ്പനി തൊഴിലാളി യൂണിയനുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഒരു മാസത്തെ ശമ്പളം കൂടി നല്‍കും. ദീപാവലിയ്ക്ക് മുമ്പ് മൂന്നാമത്തെ മാസത്തെ ശമ്പളവും നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. കഴിഞ്ഞ ഏഴുമാസമായി കമ്പനി ജീവനക്കാര്‍ക്ക് വേതനം നല്‍കിയിട്ടില്ല.

ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ കമ്പനിയുടെ വാഗ്ദാനം അംഗീകരിച്ചിട്ടില്ല. കുറഞ്ഞത് നാലുമാസ ശമ്പളമെങ്കിലും തന്നാലേ ജോലിക്ക് എത്തൂവെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ജീവനക്കാരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ലൈസന്‍സ് റദ്ദാക്കപ്പെട്ട് കിങ്ഫിഷര്‍ നിലവില്‍ സര്‍വീസുകളൊന്നും നടത്തുന്നില്ല. ഒക്ടോബര്‍ 20നാണ് വ്യോമയാന വകുപ്പ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത്. ഏഴായിരം കോടിയോളം കടബാധ്യതയുള്ള കമ്പനി ഇനിയും സര്‍വീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് വ്യോമയാന മന്ത്രി അജിത് സിങ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

കമ്പനി രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും കമ്പനി മേധാവി വിജയ് മല്യ വിദേശത്താണ്. മല്യ തിരിച്ച് ഇന്ത്യയിലെത്തിയാല്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാനാണ് ജീവനക്കാരുടെ പദ്ധതി.

English summary
The Kingfisher Airlines management’s offer of payment of three months’ salary has been rejected by a section of employees prolonging the 23-days impasse at the private airline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X