കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയും ബ്രിട്ടനും ഇനി ഭായി ഭായി....

  • By Ajith Babu
Google Oneindia Malayalam News

Narendra Modi
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തെത്തുടര്‍ന്നു പത്തുവര്‍ഷമായി മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ബ്രിട്ടന്‍ പിന്‍വലിച്ചു. ദില്ലിയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ ജയിംസ് ബെവന്‍ തിങ്കളാഴ്ച ഗാന്ധിനഗറില്‍ മോഡിയെ സന്ദര്‍ശിച്ചാണ് രാജ്യത്തിന്റെ പുതിയനിലപാട് വ്യക്തമാക്കി. തുടര്‍ന്ന് ഗവര്‍ണര്‍ കമല ബെനിവാളുമായും ബെവന്‍ ചര്‍ച്ച നടത്തി.

ബ്രിട്ടന്റെ തീരുമാനം സന്തോഷപ്രദമെന്നു മോഡി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ബ്രിട്ടന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണു നടപടിയെന്നു ബെവന്‍ വ്യക്തമാക്കി. അതേസമയം ഗുജറാത്തുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നത് ബ്രിട്ടന്റെ ദേശീയ താത്പര്യം കണക്കിലെടുത്താണെന്നും ഏതെങ്കിലും വ്യക്തിക്ക് നല്‍കുന്ന അംഗീകാരമായി അതിനെ കാണരുതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ബെവന്‍ പറഞ്ഞു.

2002 കലാപത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ഉള്‍പ്പടെ കഴിഞ്ഞ ദിവസം ബ്രിട്ടന്‍ പിന്‍വലിച്ചിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ മോഡിയുടെ സാധ്യത വര്‍ധിച്ചുവരുന്നതു പരിഗണിച്ചാണ് പുതിയ നീക്കങ്ങളെന്നു കരുതുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയോടുള്ള സമീപനം മാറ്റുന്നതു പരിഗണിക്കുമെന്നു യുഎസും സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനാല്‍ തത്കാലം നിലപാട് മാറ്റില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാമ്പത്തിക രംഗത്ത് മെച്ചപ്പെട്ട സഹകരണത്തിനുള്ള സാധ്യതകള്‍ തേടിയാണു ഹൈക്കമ്മിഷണര്‍ മോഡിയെ കണ്ടത്. അമ്പത് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ നിക്ഷേപ സാധ്യതകളും കാലാവസ്ഥാ വ്യതിയാനവുമുള്‍പ്പടെ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

English summary
British high commissioner to India James Bevan met Gujarat chief minister Narendra Modi on Monday, formally ending a decade-old boycott of the Bharatiya Janata Party (BJP) leader by the UK.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X