Get Updates
Get notified of breaking news, exclusive insights, and must-see stories!

തിലകന്റെ ഫ്ലാറ്റില്‍ ആദ്യ ഭാര്യയ്ക്ക് വിലക്ക്

Thilakan
തിരുവനന്തപുരം: അന്തരിച്ച നടന്‍ തിലകന്റെ തിരുവനന്തപുരം അംബുജവിലാസം റോഡിലുള്ള ഫ്ലാറ്റില്‍ അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും മക്കളും കടക്കുന്നത് തിരുവനന്തപുരം രണ്ടാം അഡീഷണല്‍ മജിസ്‌ട്രേട്ട് കോടതി വിലക്കി. തിലകന്‍റെ രണ്ടാം ഭാര്യയിലെ മകള്‍ സോണിയയുടെ അനുമതിയില്ലാതെ ഫ്ലാറ്റിനുള്ളില്‍ പ്രവേശിക്കരുതെന്നാണ് ഉത്തരവ്. സോണിയ സമര്‍പ്പിച്ച ഉപഹര്‍ജിയിലാണ് ഈ ഇടക്കാല ഉത്തരവ്.

തിലകന്റെ ആദ്യ ഭാര്യയും മക്കളും ഫ്ലാറ്റില്‍ പ്രവേശിക്കുന്നതു തടയണമെന്നു സോണിയ തന്‍റെ അഭിഭാഷകനായ ഫത്തഹുദീന്‍ മുഖേന ആവശ്യപ്പെട്ടിരുന്നു. ഇവരെ ഫ്ലാറ്റില്‍ പ്രവേശിപ്പിച്ചാല്‍ അതു സോണിയയുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുമെന്നായിരുന്നു അഭിഭാഷകന്‍ വാദിച്ചത്. സോണിയയെ ഉപദ്രവിക്കാന്‍ വേണ്ടി മാത്രമാണ് ആദ്യ ഭാര്യയും മക്കളും ഫ്ലാറ്റില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അതേസമയം സോണിയയെ ബലമായി ഒഴിപ്പിക്കുകയോ പുരസ്‌കാരങ്ങള്‍ കൈവശപ്പെടുത്തുകയോ ചെയ്യില്ലെന്നു കാണിച്ച് ആദ്യ ഭാര്യയും മകളും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തിലകന്റെ ആദ്യ ഭാര്യയിലെ മക്കളിലൊരാളായ ഷോബി തിലകന്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും തിലകന് ലഭിച്ച പുരസ്‌കാരങ്ങള്‍ അടക്കമുള്ളവ കടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും കാണിച്ച് സോണിയ കോടതിയെ സമീപിച്ചതോടെയാണ് സംഭവം വിവാദമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+