കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ഓര്‍ഡിനന്‍സിനെതിരെ വിഎസിന്റെ കത്ത്‌

  • By Shabnam Aarif
Google Oneindia Malayalam News

VS
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയ ദേവസ്വം ഓര്‍ഡിനന്‍സിന്‌ എതിരെ വിഎസ്‌ അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക്‌ കത്തയച്ചു. ജനാധിപത്യ വിരുദ്ധവും, സ്‌ത്രീകളുടെ അവകാശം നിഷേധിക്കുന്നതും, അഴിമതിക്ക്‌ കളമൊരുക്കുന്നതുമാണ്‌ ദേവസ്വം ബോര്‍ഡ്‌ കൊണ്ടു വന്നിരിക്കുന്ന ഈ പുതിയ ഓര്‍ഡിനന്‍സ്‌ എന്നാണ്‌ വിഎസ്‌ അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

വിശ്വാസികളായ എംഎല്‍എമാര്‍ക്ക്‌ മാത്രമേ ഇനി ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ വോട്ട്‌ ചെയ്യാന്‍ അവകാശമുള്ളൂ എന്നാണ്‌ കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ്‌.

നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ക്കുള്ള വോട്ടവകാശത്തെ ഈശ്വര വിശ്വാസികള്‍ക്ക്‌ എന്ന്‌ ഭേദഗതി വരുത്തുന്നത്‌ നിയമസഭാംഗങ്ങളുടെ ജനാധിപത്യ അവകാശത്തിന്‌ നേരെ ഉള്ള കടന്നുകയറ്റം ആണ്‌. ദേവസ്വം ബോര്‍ഡുകളില്‍ സ്‌ത്രീകള്‍ക്കുള്ള സംവരണത്തെ ഈ ഭേദഗതി അട്ടിമറിക്കുന്നു. വിഎസ്‌ ആരോപിക്കുന്നു.

ദേവസ്വം ബോര്‍ഡ്‌ നിയമനങ്ങള്‍ പിഎസ്‌സിക്ക്‌ വിടാനുള്ള തീരുമാനത്തെയും ഈ ഭേദഗതി അട്ടിമറിക്കും എന്നും വിഎസ്‌ ഗവര്‍ണര്‍ക്ക്‌ അയച്ച കത്തില്‍ പറയുന്നു.

ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ വോട്ട്‌ ചെയ്യണം എങ്കില്‍ ഇനി എംഎല്‍എമാര്‍ക്ക്‌ തങ്ങള്‍ വിശ്വാസിയാണ്‌ എന്ന്‌ സത്യവാങ്‌മൂലം നല്‍കേണ്ടി വരും പുതിയ ഓര്‍ഡിനന്‍സ്‌ പ്രകാരം.

English summary
VS has sent a letter to the Governor against the new Devaswam Board Ordinance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X