കൊച്ചി മെട്രോയുടെ ചുമതല ശ്രീധരനു തന്നെ:ആര്യാടന്‍

ഇ ശ്രീധരനുമായി ചര്‍ച്ച നടത്തിയ ശേഷം ആണ് ആര്യാടന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2012 മാര്‍ച്ച് 9ന് പൂര്‍ണ്ണ അധികാരം നല്‍കി കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചുമതല ഡിഎംആര്‍സി എംഡി ഇ ശ്രീധരനെ ഏല്‍പിച്ചിട്ടുള്ളതാണ് എന്നും അദ്ദേഹം അറിയിച്ചു.
സര്‍ക്കാരിന് ഇ ശ്രീധരന്റെ അധികാരം സംബന്ധിച്ച് ഒരു സംശയവും ഇല്ല. ഇക്കാര്യത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന് സംശയമുണ്ടെങ്കില്‍ അത് അയാളുടെ മാത്രം സംശയമാണ്. ആര്യാടന്‍ വ്യക്തമാക്കി.
ദില്ലിക്ക് പുറത്തുള്ള ജോലികള്‍ ഏറ്റെടുക്കുന്നതിന് ഡിഎംആര്‍സിക്ക് തടസ്സം ഉണ്ട് എന്ന് ഡിഎംആര്‍സി ചെയര്‍മാന്‍ പറഞ്ഞ പശ്ചാത്തലത്തില്‍ ഇക്കാര്യം സംബന്ധിച്ച് അദ്ദേഹത്തിന് കത്ത് അയക്കും എന്നും മന്ത്രി അറിയിച്ചു.
മന്ത്രി ആര്യാടനുമായി നടത്തിയ കൂടിക്കാഴ്‌ച തൃപ്‌തികരമാണ് എന്നാണ് ഇ ശ്രീധരന്‍ പ്രതികരിച്ചത്. കേരളത്തിലെ പദ്ധതിക്ക് വേണ്ടി എന്ത് റിസ്‌കെടുക്കാനും തയ്യാറാണ് എന്നാണ് ഒരു മലയാളി കൂടിയായ ശ്രീധരന്‍ അറിയിച്ചിരിക്കുന്നത്.
ബുധനാഴ്‌ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ശ്രീധരനുമായി കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നുണ്ട്.












Click it and Unblock the Notifications