കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോയുടെ ചുമതല ശ്രീധരനു തന്നെ:ആര്യാടന്‍

  • By Shabnam Aarif
Google Oneindia Malayalam News

Aryadan Mohammed
കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചുമതല ഇ ശ്രീധരന്‌ തന്നെ എന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഉറപ്പിച്ച്‌ പറയുന്നു. ഇ ശ്രീധരനെ കൊച്ചി മെട്രോ നിര്‍മ്മാണ ചുമതലയില്‍ നിന്നും മാറ്റണം എന്ന്‌ ആവശ്യപ്പെട്ട്‌ കത്തയച്ച ടോം ജോസിന്റെ നടപടി മര്യാദക്കേട്‌ ആണ്‌ എന്നും ആര്യാടന്‍ അഭിപ്രായപ്പെട്ടു.

ഇ ശ്രീധരനുമായി ചര്‍ച്ച നടത്തിയ ശേഷം ആണ്‌ ആര്യാടന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌. 2012 മാര്‍ച്ച്‌ 9ന്‌ പൂര്‍ണ്ണ അധികാരം നല്‍കി കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചുമതല ഡിഎംആര്‍സി എംഡി ഇ ശ്രീധരനെ ഏല്‍പിച്ചിട്ടുള്ളതാണ്‌ എന്നും അദ്ദേഹം അറിയിച്ചു.

സര്‍ക്കാരിന്‌ ഇ ശ്രീധരന്റെ അധികാരം സംബന്ധിച്ച്‌ ഒരു സംശയവും ഇല്ല. ഇക്കാര്യത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‌ സംശയമുണ്ടെങ്കില്‍ അത്‌ അയാളുടെ മാത്രം സംശയമാണ്‌. ആര്യാടന്‍ വ്യക്തമാക്കി.

ദില്ലിക്ക്‌ പുറത്തുള്ള ജോലികള്‍ ഏറ്റെടുക്കുന്നതിന്‌ ഡിഎംആര്‍സിക്ക്‌ തടസ്സം ഉണ്ട്‌ എന്ന്‌ ഡിഎംആര്‍സി ചെയര്‍മാന്‍ പറഞ്ഞ പശ്ചാത്തലത്തില്‍ ഇക്കാര്യം സംബന്ധിച്ച്‌ അദ്ദേഹത്തിന്‌ കത്ത്‌ അയക്കും എന്നും മന്ത്രി അറിയിച്ചു.

മന്ത്രി ആര്യാടനുമായി നടത്തിയ കൂടിക്കാഴ്‌ച തൃപ്‌തികരമാണ്‌ എന്നാണ്‌ ഇ ശ്രീധരന്‍ പ്രതികരിച്ചത്‌. കേരളത്തിലെ പദ്ധതിക്ക്‌ വേണ്ടി എന്ത്‌ റിസ്‌കെടുക്കാനും തയ്യാറാണ്‌ എന്നാണ്‌ ഒരു മലയാളി കൂടിയായ ശ്രീധരന്‍ അറിയിച്ചിരിക്കുന്നത്‌.

ബുധനാഴ്‌ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ശ്രീധരനുമായി കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ചര്‍ച്ച നടത്തുന്നുണ്ട്‌.

English summary
Minister Aryadan Mohammed said that E Sreedharan will lead the Kochi Metro Project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X