ചവറ്റുകുട്ടയിലിട്ട ടിക്കറ്റില്‍ നിന്ന് 1 കോടി

സാധാരണയായി ചവര്‍ ഞായറാഴ്ച രാവിലെ തന്നെ കത്തിച്ചു കളയുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം പതിവിന് വിപരീതമായി ഉച്ചകഴിഞ്ഞ് കത്തിക്കാമെന്ന് കരുതി. ഭാഗ്യം ജോയിയുടെ കൂടെയായിരുന്നു. പിന്നീട് ടിക്കറ്റ് വീണ്ടും ചവറ്റു കുട്ടയില്‍ നിന്ന് എടുത്തു നോക്കിയപ്പോഴാണ് ഒരു കോടി രൂപയാണ് താന്‍ ഉപേക്ഷിച്ചതെന്ന് അന്‍പത്തഞ്ചുകാരനായ ഈ ഗൃഹനാഥന്‍ തിരിച്ചറിഞ്ഞത്. ലോട്ടറി ഏജന്റായ മാരിയപ്പനില്‍ നിന്ന് എടുത്ത കെഎ 278759 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യം ജോയിയെ തേടിയെത്തിയത്. ടിക്കറ്റ് ഉടന്‍ തന്നെ പാമ്പാടി കോ ഓപ്പറേറ്റീവ് ബാങ്കില്‍ ഏല്‍പ്പിച്ചു.
പലചരക്കുകട നടത്തുന്ന ജോയി മീനടം നെടുംപൊയ്കയിലെ അഞ്ചു സെന്റ് സ്ഥലത്തു്ള്ള ചെറിയ വീട്ടിലാണ് താമസിയ്ക്കുന്നത്. മകളുടെ ഉപരിപഠനത്തിനായി എടുത്ത കടം വീട്ടണം, സ്ഥലം വാങ്ങണം, പലചരക്ക് കടയൊന്ന് നന്നാക്കണം എന്നിങ്ങനെ പോകുന്നു ജോയിയുടെ ആഗ്രഹങ്ങള്‍. ഭാഗ്യദേവത കടാക്ഷിച്ചതറിഞ്ഞ് ജോയിയുടെ ഭാര്യ സൂസനും സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ മകന്‍ ജിതിനും മകള്‍ ജിനുവും ആഹ്ലാദത്തിലാണ്.












Click it and Unblock the Notifications