കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരനെ പുറത്താക്കാന്‍ ചാണ്ടിയും: പിണറായി

  • By Nisha Bose
Google Oneindia Malayalam News

Pinarayi Vijayan.
തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയില്‍ നിന്നും ഇ ശ്രീധരനെയും ഡി.എം.ആര്‍.സിയെയും ഒഴിവാക്കാനുള്ള നീക്കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

പദ്ധതിയുടെ തലപ്പത്ത് ശ്രീധരന്‍ വന്നാല്‍ ചിലര്‍ക്ക് ലാഭമുണ്ടാക്കാനാകില്ല. അതിനാലാണ് സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്് ശ്രീധരനെ പുറത്താക്കണം. ശ്രീധരനെ തന്നെ പദ്ധതിയുടെ തലപ്പത്തു കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും കാര്യങ്ങള്‍ ഈ വഴിയ്ക്കല്ല നീങ്ങുന്നത്. ശ്രീധരനെ പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ ഒത്തുകളിയ്ക്കുകയാണെന്നും പിണറായി ആരോപിച്ചു.

കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ തലപ്പത്തു നിന്ന് ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊച്ചി മെട്രോ റയില്‍ കോര്‍പ്പറേഷനും ഡിഎംആര്‍സിയും തമ്മിലുള്ള പരസ്പര ധാരണ പ്രകാരമാണ് ശ്രീധരനെ പുറത്താക്കാന്‍ നീക്കം നടത്തുന്നതെന്നായിരുന്നു വാര്‍ത്തകള്‍. ഇതിനിടെ ശ്രീധരനെതിരെ കൊച്ചി മെട്രോ മുന്‍ എംഡി ടോം തോമസ് അയച്ച കത്തും പുറത്തു വന്നു. ഡിഎംആര്‍സി ചെയര്‍മാന്‍ സുധീര്‍ കൃഷ്ണയ്ക്ക് അയച്ച ഈ കത്ത് പുറത്തു വന്നതോടെ ശ്രീധരനെ ഒഴിവാക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന പ്രചാരണം ശക്തിയാര്‍ജ്ജിച്ചു.

English summary
Chief Minister Oommen Chandy played a behind-the-scenes role in the moves to keep the Delhi Metro Rail Corporation (DMRC) out of the Kochi Metro Rail project, says Pinarayi Vijayan.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X