കിങ്ഫിഷറിനെ സഹായിക്കാന്‍ ബാധ്യതയില്ല: അജിത് സിങ്

ഏഴായിരം കോടിയോളം കടബാധ്യതയുള്ള കമ്പനി ഇനിയും സര്‍വീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് വ്യോമയാന മന്ത്രി അജിത് സിങ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ലൈസന്‍സ് റദ്ദാക്കപ്പെട്ട കിങ്ഫിഷര്‍ നിലവില്‍ സര്‍വീസുകളൊന്നും നടത്തുന്നില്ല. ഒക്ടോബര്‍ 20നാണ് വ്യോമയാന വകുപ്പ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത്.
കഴിഞ്ഞ ഏഴുമാസമായി കമ്പനി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ഇതെ തുടര്‍ന്ന് ജീവനക്കാര്‍ സമരത്തിലായിരുന്നു. സെപ്തംബര്‍ 30 മുതല്‍ ഇരുന്നൂറ്റമ്പതോളം എഞ്ചിനിയര്‍മാര്‍ ആരംഭിച്ച പണിമുടക്കില്‍ പിന്നീട് പൈലറ്റുമാരും അണിചേരുകയായിരുന്നു. സമരക്കാരുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.
സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ കുറഞ്ഞത് നാലുമാസ ശമ്പളമെങ്കിലും തന്നാലേ ജോലിക്ക് എത്തൂവെന്ന നിലപാടിലാണ്. കമ്പനി രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും കമ്പനി മേധാവി വിജയ് മല്യ വിദേശത്താണ്. മല്യ തിരിച്ച് ഇന്ത്യയിലെത്തിയാല്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാനാണ് ജീവനക്കാരുടെ പദ്ധതി.












Click it and Unblock the Notifications