കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിങ്ഫിഷറിനെ സഹായിക്കാന്‍ ബാധ്യതയില്ല: അജിത് സിങ്

  • By Nisha Bose
Google Oneindia Malayalam News

Kingfisher
ദില്ലി: കടക്കെണിയില്‍ മുങ്ങിക്കിടക്കുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനില്ലെന്ന് വ്യോമയാനമന്ത്രി അജിത് സിംഗ്. ജീവനക്കാരുടെ ശമ്പള കുടിശിക കൊടുത്തു തീര്‍ത്താലും എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനത്തിന് തടസ്സങ്ങളേറെയാണ്. നിലവിലെ സാഹചര്യത്തില്‍ കമ്പനിയ്ക്ക് പ്രതിസന്ധി മറികടക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും അജിത് സിങ് പറഞ്ഞു.

ഏഴായിരം കോടിയോളം കടബാധ്യതയുള്ള കമ്പനി ഇനിയും സര്‍വീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് വ്യോമയാന മന്ത്രി അജിത് സിങ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ലൈസന്‍സ് റദ്ദാക്കപ്പെട്ട കിങ്ഫിഷര്‍ നിലവില്‍ സര്‍വീസുകളൊന്നും നടത്തുന്നില്ല. ഒക്ടോബര്‍ 20നാണ് വ്യോമയാന വകുപ്പ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത്.

കഴിഞ്ഞ ഏഴുമാസമായി കമ്പനി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ഇതെ തുടര്‍ന്ന് ജീവനക്കാര്‍ സമരത്തിലായിരുന്നു. സെപ്തംബര്‍ 30 മുതല്‍ ഇരുന്നൂറ്റമ്പതോളം എഞ്ചിനിയര്‍മാര്‍ ആരംഭിച്ച പണിമുടക്കില്‍ പിന്നീട് പൈലറ്റുമാരും അണിചേരുകയായിരുന്നു. സമരക്കാരുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.

സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ കുറഞ്ഞത് നാലുമാസ ശമ്പളമെങ്കിലും തന്നാലേ ജോലിക്ക് എത്തൂവെന്ന നിലപാടിലാണ്. കമ്പനി രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും കമ്പനി മേധാവി വിജയ് മല്യ വിദേശത്താണ്. മല്യ തിരിച്ച് ഇന്ത്യയിലെത്തിയാല്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാനാണ് ജീവനക്കാരുടെ പദ്ധതി.

English summary
As good times come to an end for crisis-ridden Kingfisher, Civil Aviation Minister Ajit Singh stated here on Tuesday that the government cannot intervene and clear the airline’s dues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X