Get Updates
Get notified of breaking news, exclusive insights, and must-see stories!

യാഷ് ചോപ്രയുടെ അവസാന ചിത്രത്തിന് പാകില്‍ നിരോധനം?

ദില്ലി: കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ യാഷ് ചോപ്രയുടെ അവസാന ചിത്രം 'ജബ് തക് ഹെയ് ജാന്‍' പാകിസ്താനില്‍ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഷാറൂഖ് ഖാന്‍ നായകനായ ചിത്രത്തില്‍ കശ്മീര്‍ അതിര്‍ത്തിയിലെ യുദ്ധരംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇതാണ് ചിത്രത്തിന് പാകില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ഇടയാക്കുന്നതെന്നാണ് സൂചന.

ബോളിവുഡ് ചിത്രങ്ങള്‍ പാകില്‍ നിരോധനമേറ്റു വാങ്ങുന്നത് ഇതാദ്യമായാല്ല. മുന്‍പ് ഏക് ദാ ടൈഗര്‍, ഏജന്റ് വിനോദ് എന്നീ ചിത്രങ്ങളും പാകില്‍ നിരോധിച്ചിരുന്നു. സല്‍മാന്‍ ഖാന്‍ നായകനായ ഏക് ഥ ടൈഗറിനെ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് വിലക്കിയത്.

ഏക് ഥാ ടൈഗറില്‍ സല്‍മാന്‍ ഒരു റോ ഏജന്റായാണ് വേഷമിട്ടത്. പാകിസ്താന് മിസൈല്‍ ടെക്‌നോളജിയുടെ വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുന്ന ഒരു കോളേജ് പ്രൊഫസറുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി ഇദ്ദേഹത്തെ പാകിസ്താനിലേയ്ക്ക് അയക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമേയം.

സെയ്ഫ് അലി ഖാന്‍ ചിത്രം ഏജന്റ് വിനോദിനും പാക് സെന്‍സര്‍ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഐഎസ്‌ഐയെ മോശമായി ചിത്രീകരിച്ചുവെന്ന കാരണം പറഞ്ഞാണ് സെയ്ഫ് ചിത്രത്തേയും പാക് അധികൃതര്‍ വിലക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+