മുംബൈയില്‍ നടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കഴിഞ്ഞ ദിവസം ഭര്‍ത്താവ് കേദാര്‍ ബര്‍ദെ നരിമാന്‍ പോയിന്റിലുള്ള ഓഫീസിലേക്ക് പോയതിന് ശേഷമാണ് കൊല നടന്നത്. ഈ സമയം ഫ്ളാറ്റില്‍ മറ്റാരും ഇല്ലായിരുന്നുവെന്നും തന്റെ ഫോണ്‍ ചെയ്തപ്പോള്‍ ബിദുഷി അറ്റന്റ് ചെയ്തിരുന്നില്ലെന്നും കേദാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വൈകിട്ട് തിരിച്ചെത്തിയതിന് ശേഷമാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന ബിദുഷിയുടെ മൃതദേഹം ഭര്‍ത്താവ് കണ്ടത്.
ആദ്യം അപകടമരണമെന്ന നിലയ്ക്കായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ മുറിവുകളുടെ സ്വഭാവവും പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചനകളുമനുസരിച്ച് ഇത് ഒരു കൊലപാതക്കേസായി പൊലീസ് മാറ്റുകയായിരുന്നു. ചില തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ബിദുഷി മുംബൈയിലെ മോഡലിങ് രംഗത്ത് സജീവമായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ കേദാറിനെ ബിദുഷി പ്രണയിച്ച് വിവാഹം ചെയ്തത്.
തിങ്കളാഴ്ച രാവിലെ 7.45ഓടെയാണ് താന്‍ ഓഫീസിലേക്ക് പോയതെന്ന് കേദാര്‍ പറയുന്നു. രാവിലെ 9.30 ഫോണ്‍ ചെയ്‌തെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. തുടര്‍ന്ന് പല തവണ വിളിച്ചെങ്കിലും ആരും അറ്റന്റ് ചെയ്തില്ല. അയല്‍വാസികള്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് രാത്രി ഒമ്പതരയോടെ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറയില്‍ ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
തലയിലും കഴുത്തിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ബിദുഷിയുടെ ഫ്ളാറ്റില്‍ നിന്നും ഉച്ചസമയത്ത് ഒരാള്‍ പുറത്തുപോയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ അന്ദേരിയിലെ ഫ്‌ളാറ്റില്‍ താമസം തുടങ്ങിയത്. ഫ്‌ളാറ്റിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications