കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗഡ്കരിയുടെ രണ്ടാമൂഴത്തെ ചൊല്ലി ബിജെപിയില്‍ ഭിന്നത

  • By Nisha Bose
Google Oneindia Malayalam News

Gadkari
ദില്ലി: നിതിന്‍ ഗഡ്കരിയെ രണ്ടാമതും ബിജെപി അധ്യക്ഷനാക്കുന്നതിനെ ചൊല്ലി ബിജെപിയില്‍ ഭിന്നത. ഗഡ്കരിയ്‌ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് വീണ്ടും അധ്യക്ഷപദവിയിലെത്തുന്നതിന് തടസ്സമാകുന്നത്. നിതിന്‍ ഗഡ്കരിയെ വീണ്ടും അധ്യക്ഷനാക്കുന്നതിനെ ചൊല്ലി ആര്‍എസ്എസ്സിലും ഭിന്നാഭിപ്രായമുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്.

അഴിമതി ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിതിന്‍ ഗഡ്കരി ബിജെപി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നു മുതിര്‍ന്ന നേതാവ് റാം ജെത് മലാനി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഗഡ്കരിയ്‌ക്കെതിരായ ആരോപണങ്ങള്‍ ബിജെപിയുടെ അഴിമതിവിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ ഗഡ്കരിയുമായി അഭിപ്രായ ഭിന്നത പുലര്‍ത്തുന്ന നേതാവാണു സുപ്രീംകോടതി അഭിഭാഷകന്‍ കൂടിയായ ജെത് മലാനി. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കേണ്ടതു ഗഡ്കരിയല്ലെന്നു നേരത്തേ ജെത് മലാനി മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു

എന്നാല്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ഗഡ്കരിയെ മാറ്റാന്‍ സാധ്യതയില്ലെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു. ഗഡ്കരിയുടെ കാലാവധി ജനവരി 17നാണ് അവസാനിക്കുന്നത്. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഗഡ്കരി സ്വയം ഒഴിയാനുള്ള സാധ്യതയും നേതാക്കള്‍ തള്ളിക്കളയുന്നില്ല.

English summary
The party’s MP and well-known criminal lawyer Ram Jethmalani suggested that he should not seek a second term.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X