റിസോര്‍ട്ടില്‍ സ്ത്രീകളെ എത്തിക്കുന്നസംഘം കുടുങ്ങി
കോഴിക്കോട്: കോഴിക്കോട് അഞ്ചംഗ പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ടുകളും ഫഌറ്റുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെയാണ് വലയിലാക്കിയത്. സംഘത്തില്‍ അന്യസംസ്ഥാനത്ത് നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട്. സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘത്തെ മെഡിക്കല്‍ കോളജ് പോലീസാണ് അറസ്റ്റ് ചെയ്തത്.
റിസോര്‍ട്ടിലേക്ക് സ്ത്രീകളെ എത്തിയ്ക്കുന്ന സംഘത്തിലെ കണ്ണികളായ ചമ്പക്കുളം സ്വദേശി ഡിജോ എന്ന തോമസ്, ഇയാളുടെ ഭാര്യ റീന ജോസഫ്, മീനങ്ങാടി സ്വദേശി ഡെന്നീസ്, നെല്ലിക്കുന്ന സ്വദേശി മുഹമ്മദ് അസ്ലം, ബാംഗ്ലൂര്‍ സ്വദേശിനി ശ്വേത എന്നിവരാണ് വലയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഡെന്നീസാണ് ഡിജോ, റീന എന്നിവര്‍ താമസിയ്ക്കുന്ന ഫഌറ്റിലേക്ക് സ്ത്രീകളെ എത്തിയ്ക്കുന്നത്. ഇടപാടുകാര്‍ക്ക് സ്ത്രീകളെ കൈമാറുന്നത് മുഹമ്മദ് അസ്ലമാണ്. സ്വന്തം കുടുംബത്തിലുള്ളവരെയും റീന പെണ്‍വാണിഭത്തിനായി ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റീനയും ഡിജോയും ചേര്‍ന്നാണ് പെണ്‍വാണിഭം നടത്തിയിരുന്നത്. ഇവരില്‍ നിന്നും ഇരുപതനായിരം രൂപയും 5 മൊബൈല്‍ ഫോണുകളും വാഹനങ്ങും മദ്യവും പിടികൂടിയിട്ടുണ്ട്.












Click it and Unblock the Notifications